കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽസൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് - JobWalk.in

Post Top Ad

Tuesday, September 3, 2024

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽസൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരം തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി / വർഗ്ഗത്തിൽപ്പെട്ട യുവതീയുവാക്കൾക്ക് വേണ്ടി 2024 സെപ്റ്റംബർ 6 ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

താൽപര്യമുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 4 ന് വൈകിട്ട് 5 മണിയ്ക്ക് മുൻപായി  എന്ന ഗൂഗിൾ ലിങ്കിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ്. 


ലിങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റയും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം സെപ്റ്റംബർ 6 ന് രാവിലെ 10 മണിക്ക്  

“National Career Service Centre for SC / ST, Behind Govt. Music College, Thycaud, Trivandrum” എന്ന സ്ഥാപനത്തിലെത്തി ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. ഒഴിവു സംബന്ധമായ വിവരങ്ങൾക്ക് 

അല്ലെങ്കിൽ 0471 – 2332113 / 8304009409 എന്ന ഫോൺ നമ്പറിൽ ഓഫീസുമായി ബന്ധപ്പെടാവുന്നതാണ്.