അങ്കണവാടി ഹെൽപ്പർ ഒഴിവിൽ ജോലി നേടാം ഒപ്പം മറ്റ് നിരവധി ഒഴിവുകളും
അഴുത ഐ.സി.ഡി.എസ് പ്രോജക്ടിലെ കൊക്കയാർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ അടുത്ത 3 വർഷത്തിനുള്ളിൽ ഉണ്ടാവാൻ സാധ്യതയുള്ള അങ്കണവാടി ഹെൽപ്പറുടെ (Anganwadi Helper) ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് കൊക്കയാർ ഗ്രാമപഞ്ചായത്തിലെ സ്ഥിര താമസക്കാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ 01_01_24 മുതൽ 18-46 നും മധ്യേ പ്രായമുള്ളവരും (എസ്. സി, എസ്.ടി 49 വയസ്സുവരെ) പത്താംക്ലാസ്സ് പാസ്സാവാത്തവരും എഴുത്തും വായനയും അറിയാവുന്നവരും ആയിരിക്കണം. അപേക്ഷകൾ 2024 സെപ്തംബർ 25 വൈകിട്ട് 5 മണിക്ക് മുമ്പായി പീരുമേട് മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന അഴുത ഐ.സി.ഡി.എസ് ഓഫീസിൽ സമർപ്പിക്കണം..
നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമുകൾക്ക് കൊക്കയാർ ഗ്രാമപഞ്ചായത്ത് ഓഫീസുമായോ, അഴുത ഐ.സി.ഡി.എസുമായോ ബന്ധപെടുക.
🛑 ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ. പ്രോജക്ട് പരിധിയിലുള്ള മാവേലിക്കര മുനിസിപ്പാലിറ്റിയിലെ വിവിധ അങ്കണവാടികളില്‍ അങ്കണവാടി വര്‍ക്കര്‍ തസ്തികയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് (പ്രതീക്ഷിക്കുന്ന ഒഴിവുകളുടെ എണ്ണം നാല്) നിയമനം നടത്തുന്നതിനായി മാവേലിക്കര മുനിസിപ്പാലിറ്റിയില്‍ സ്ഥിര താമസമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷര്‍ 18 നും 46 നുംഇടയില്‍ പ്രായമുള്ളവരും (എസ്സ്.സി/എസ്. റ്റി- 49 വയസ്സ് വരെ) പത്താം ക്ലാസ്സ് യോഗ്യതയുള്ളവരുമാകണം.
2024 സെപ്റ്റംബര്‍ രണ്ട് വൈകിട്ട് അഞ്ച് മണിയ്ക്ക് മുന്‍പായി പുതിയകാവ് മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കണം.
അപേക്ഷ ഫോമുകള്‍ മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ ലഭിക്കും.
🛑 എറണാകുളം: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ആലുവ കീഴ്മാട് പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമായ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും, കൗണ്‍സിലിംഗും നല്‍കുന്നതിന് 2024-25 വര്‍ഷത്തേയ്ക്ക് പ്രതിമാസം ഓണറേറിയമായി 20,000 രൂപ നിരക്കില്‍ കൗണ്‍സിലറുടെ നിയമനത്തിന് ഉദ്യോഗാര്‍ത്ഥികളെ നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചു.
കൗണ്‍സിലിംഗില്‍ പരിചയ സമ്പന്നരും, സൈക്കോളജി/സോഷ്യല്‍ വര്‍ക്ക്/സോഷ്യോളജി വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവുമുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥി കളെയാണ് തെരഞ്ഞെടുക്കുന്നത്.
(പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍ മറ്റ് വിഭാഗക്കാരെ പരിഗണിക്കും.)
നിയമനം തികച്ചും താത്കാലികവും, അദ്ധ്യയന വര്‍ഷാവസാനം വരെ ആയിരിക്കും.
താത്പര്യമുള്ളവര്‍ വെള്ളക്കടലാസില്‍ പൂരിപ്പിച്ച അപേക്ഷ, ജാതി സര്‍ട്ടിഫിക്കറ്റ്, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്റ്റംബര്‍ മൂന്നിന് (ചൊവ്വാഴ്ച) രാവിലെ 10.30 ന് എറണാകുളം കാക്കനാട് സിവില്‍ സ്റ്റേഷ9 മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നേരിട്ട് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം