സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ ഒഴിവുകൾ
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന കാവല്‍ പദ്ധതിയുടെ ഭാഗമായി മലപ്പുറം ജില്ലയില്‍ പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍, കേസ് വര്‍ക്കര്‍ എന്നിവരെ നിയമിക്കുന്നു.
സോഷ്യൽ വർക്കിൽ ബിരുദാനന്തര ബിരുദവും (എച്ച്.ആര്‍ സ്പെഷ്യലൈസേഷൻ ഒഴികെ) കാവൽ പദ്ധതിയിൽ രണ്ടു വർഷം കേസ് വർക്കർ ആയി ജോലി ചെയ്തിട്ടുള്ള പരിചയം/ കുട്ടികളുടെ മേഖലയിൽ നേരിട്ട് ഇടപെട്ട മൂന്ന് വർഷത്തെ പരിചയവുമുള്ളവര്‍ക്ക് പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
അപേക്ഷകർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന രേഖകൾ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖയുടെ പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ 28നകം ഇ മെയിൽ മുഖേന അപേക്ഷ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് : കേരള സംസ്ഥാന ശിശുക്ഷേമ സമിതി, തൈക്കാട്, തിരുവനന്തപുരം 14