സ്പോർട്സ് അക്കാഡമിയിൽ താൽക്കാലിക മെയിൽ വാർഡൻ നിയമനം
ഇടുക്കി ജില്ലാ സ്പോർട്സ് കൗൺസിലിന് കീഴിലെ നെടുങ്കണ്ടം ജില്ലാ സ്പോർട്സ് അക്കാഡമിയിൽ നിലവിൽ ഒഴിവുളള മെയിൽ വാർഡൻ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി അപേക്ഷിക്കുക.
താൽക്കാലിക/ ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം എസ്എസ്എൽസിയിൽ കുറയാത്ത വിദ്യാഭ്യാസ യോഗ്യതയും മറ്റ് അനുബന്ധ യോഗ്യതയുമുളള ഉദ്യോഗാർത്ഥികൾ ജനനത്തീയതി, വിദ്യാഭ്യാസയോഗ്യത മറ്റ് അനുബന്ധ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ആധാർകാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം സെപ്റ്റം ബർ 10 ന് വൈകിട്ട് 5 മണിക്ക് മുൻപായി അപേക്ഷിക്കുക.
അപേക്ഷകർ ഇടുക്കി ജില്ലയിൽ ഉളളവരായിരിക്കണം. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയും മുൻപരിചയവും ഉളളവർക്ക് മുൻഗണന
ഉണ്ടായിരിക്കുന്നതായിരിക്കും
അപേക്ഷ അഡ്രസ്സ്
സെക്രട്ടറി, ഇടുക്കി ജില്ലാ സ്പോർട്ട്സ് കൗൺസിൽ, പൈനാവ്-685603 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ: 9496184765, 04862 232499