പതിനായിരത്തിൽ പരം ഒഴിവുകളുമായി റെയിൽവേയിൽ പുതിയ വിജ്ഞാപനം
കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള റെയിൽവേ റിക്രൂട്ട്മെൻ്റ് ബോർഡ്, നോൺ ടെക്‌നിക്കൽ പോപ്പുലർ വിഭാഗങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ആകെ 11558 ഒഴിവുകൾ
പ്ലസ് ടു/ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം
ബിരുദം യോഗ്യതയുള്ള തസ്തികകൾ
ഒഴിവ്: 8113
ചീഫ് കൊമേഴ്സ്യൽ കം ടിക്കറ്റ് സൂപ്പർവൈസർ, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ട്രെയിൻ മാനേജർ, ജൂനിയർ അക്കൗണ്ട് അസിസ്റ്റൻ്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്.
▪️പ്രായം: 18 - 33 വയസ്സ്( CEN: 18 - 36 വയസ്സ്)
▪️ശമ്പളം: 29,200 രൂപ മുതൽ.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 13
പ്ലസ് ടു യോഗ്യതയുള്ള തസ്തികകൾ
▪️ഒഴിവ്: 3445
▪️കൊമേഴ്‌സ്യൽ കം ടിക്കറ്റ് ക്ലർക്ക്, അക്കൗണ്ട് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലർക്ക് കം ടൈപ്പിസ്റ്റ്, ട്രെയിൻ ക്ലർക്ക്.
▪️പ്രായം: 18 - 30 വയസ്സ്( CEN: 18 - 33 വയസ്സ്)
▪️ശമ്പളം: 19,000 രൂപ മുതൽ.
ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: ഒക്ടോബർ 20.
(SC, ST, OBC (നോൺ-ക്രീമി ലെയർ), EWS, PwBD, ExSM തുടങ്ങിയ വിഭാഗങ്ങൾക്ക് വയസിളവ് ലഭിക്കും).
പരീക്ഷ ഫീസ്
വനിത/ ട്രാൻസ്ജെൻഡർ/ SC/ ST/ ESM: 250 രൂപ
മറ്റുള്ളവർ: 500 രൂപ.
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.