കേരളത്തിലും, വിദേശത്തും ജോലി അവസരങ്ങൾ കേരള നോളജ് ഇക്കോണമി മിഷൻ വഴി ജോലി അവസരങ്ങൾ - JobWalk.in

Post Top Ad

Saturday, September 21, 2024

കേരളത്തിലും, വിദേശത്തും ജോലി അവസരങ്ങൾ കേരള നോളജ് ഇക്കോണമി മിഷൻ വഴി ജോലി അവസരങ്ങൾ

കേരള നോളജ് ഇക്കോണമി മിഷൻ വഴി 21,582 തൊഴിൽ അവസരങ്ങളിലേക്ക്  നിയമനം നടത്തുന്നു

കേരള നോളജ് ഇക്കോണമി മിഷൻ വഴി 21,582 തൊഴിൽ അവസരങ്ങളിലേക്ക് നിയമനം നടത്തുന്നു

കേരള നോളജ് ഇക്കോണമി മിഷൻ (Knowledge Economy Mission) മുഖേന 21,582 പുതിയതായി വന്നിട്ടുള്ള തൊഴിലവസരങ്ങളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കേരളത്തിലും രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലും വിദേശത്തും ഒഴിവുണ്ട്.പരമാവധി ഷെയർ ചെയ്യുക ജോലി അന്വേഷകരിലേക്ക് എത്തിക്കുക.

▪️ബ്രാഞ്ച് മാനേജർ,
▪️പ്രോജക്‌ട് കോഓർഡിനേറ്റർ,
▪️എച്ച്ആർ എക്‌സിക്യൂട്ടീവ്,
▪️മാർക്കറ്റിങ് മാനേജർ,
▪️അസോഷ്യേറ്റ് എൻജിനീയർ,
▪️റിലേഷൻഷിപ് മാനേജർ,
▪️മീഡിയ കോഓർഡിനേറ്റർ,
▪️എഐ കണ്ടന്റ് റൈറ്റർ,
▪️പ്രൊഡക്‌ഷൻ ട്രെയിനി,
▪️കസ്‌റ്റമർ കെയർ എക്‌സിക്യൂട്ടീവ്,
▪️കെയർ ടേക്കർ,
▪️ടെക്നിക്കൽ ഓപ്പറേറ്റർ,
▪️അക്കൗണ്ടന്റ്,
▪️ഫിനാൻഷ്യൽ അഡ്വൈസർ

തുടങ്ങി ഏകദേശം 206 തസ്ത‌ികകളിലാണ് അവസരം.

▪️ന്യൂസീലൻഡിൽ ഹെൽത്ത് കെയർ അസിസ്‌റ്റന്റ്, 
▪️ജർമനിയിൽ മെക്കാനിക്കൽ എൻജിനീയറിങ് മേഖലകളിലായി 440 ഒഴിവുണ്ട്.

▪️ഹെൽത്ത് കെയർ അസിസ്റ്റന്റ്റിന് ബിരുദമാണു യോഗ്യത. 

▪️ബിഎസ്‌സി നഴ്‌സിങ് അധികയോഗ്യതയാണ്. 1,00,000- 1,75,000 രൂപയാണു ശമ്പളം.

 ▪️ജർമനിയിൽ മെക്കാനിക്കൽ എൻജിനീയറിങ് മേഖലയിൽ
 മെക്കട്രോണിക് ടെക്‌നിഷ്യൻ തസ്‌തികയിൽ 400 ഒഴിവുണ്ട്.
 ഡിപ്ലോമയാണ് യോഗ്യത. 
ശമ്പളം 2,50,000-3,50,000 രൂപ

ന്യൂസീലൻഡിലെ ഹെൽത്ത് കെയർ അസിസ്‌റ്റന്റ് തസ്ത‌ികയിലുൾപ്പെടെ 1,766 ഒഴിവിലേക്ക് ട്രാൻസ്ജെൻഡർ വ്യക്‌തികൾക്കും അപേക്ഷിക്കാം

എൻജിനീയറിങ് -17,371, 
സെയിൽസ് ആൻഡ് മാർക്കറ്റിങ്-1,566, ബിസിനസ് അഡിനിസ്ട്രേഷൻ-1,325, ബാങ്കിങ് ആൻഡ് ഇൻഷുറൻസ്-731, വിദ്യാഭ്യാസം-519, 
ഹെൽത്ത് ആൻഡ് കെയർ സർവീസസ്-70 എന്നിങ്ങനെയാണ് വിവിധ മേഖലകളിലെ ഒഴിവുകൾ.

കേരള നോളജ് ഇക്കോണമി മിഷൻ വെബ് പോർട്ടലായ ഡിഡബ്ല്യുഎംഎസിൽ റജിസ്‌റ്റർ ചെയ്ത് യോഗ്യതയുടെ അടിസ്‌ഥാനത്തിലുള്ള ജോലിക്ക് അപേക്ഷിക്കാം. 

അവസാനതീയതി ഉൾപ്പെടെ വിശദവിവരങ്ങൾക്ക് 0471-2737881, 0471-2737882 എന്നീ നമ്പറുകളിൽ ബന്ധപ്പെടു https://ift.tt/uwZmhx3 എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യുക