ഉയർന്ന സാലറിയിൽ ബോട്ട് സ്റ്റാഫുകളെ നിയമിക്കുന്നു
തിരുവനന്തപുരം റൂറൽ ജില്ലയിലെ പൂവാർ, അഞ്ചുതെങ്ങ് തീരദേശ പോലീസ് സ്റ്റേഷനുകളിൽ ബോട്ട് കമാൻഡർ, സ്പെഷ്യൽ മറൈൻ ഹോം ഗാർഡ് തസ്തികകളിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ബോട്ട് കമാൻഡർ തസ്തികയുടെ നിയമന കാലാവധി 89 ദിവസമാണ്.
സഞ്ചിത മാസ ശമ്പളം 28,385 രൂപ.
അപേക്ഷകൾ ഒക്ടോബർ 11 ന് മുമ്പ് തിരുവനന്തപുരം പി.എം.ജിയിലുള്ള റൂറൽ ജില്ലാ പോലീസ് മേധാവിയുടെ കാര്യാലയത്തിൽ നേരിട്ടോ തപാലിലോ ലഭിക്കണം.
🔻 കരാർ നിയമനം
കേരള വനംവകുപ്പിനുകീഴിൽ തിരുവനന്തപുരം കോട്ടൂരിൽ പ്രവർത്തനം ആരംഭിക്കുന്ന ആന പുനരധിവാസ കേന്ദ്രത്തിലേക്ക് കരാറടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ അഞ്ചുവരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്: https://ift.tt/J2kL6KX.
ഇൻസ്ട്രക്ടർ തസ്തികയിലേക്ക് അഭിമുഖം
തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളജിൽ കെ.ജി.ടി.ഇ പ്രിന്റിങ് ടെക്നോളജി (പാർട്ട് ടൈം) പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിങ് കോഴ്സിലേക്ക് ഇൻസ്ട്രക്ടർ തസ്തികയിൽ താത്കാലിക ഒഴിവിലേക്കുള്ള അഭിമുഖം സെപ്റ്റംബർ 30ന് രാവിലെ 10ന് കോളജിൽ നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളജിൽ നേരിട്ട് ഹാജരാകണം.