ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ദിവസവേതനത്തിൽ നിയമനം/ government jobs kerala 2024 - JobWalk.in

Post Top Ad

Thursday, August 22, 2024

ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ദിവസവേതനത്തിൽ നിയമനം/ government jobs kerala 2024

ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ദിവസവേതനത്തിൽ നിയമനം/ government jobs kerala 2024


ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യതയിൽ ദിവസവേതനത്തിൽ നിയമനം/ government jobs kerala 2024

സാംസ്കാരിക വകുപ്പിന്റെ കൊല്ലം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ താഴെ പറയുന്ന തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് നിർദിഷ്ട യോഗ്യതയുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.

ഗാർഡനർ ജോലി 

ഈ തസ്തികക്ക് 7-ാം ക്ലാസിൽ താഴെ വിദ്യാഭ്യാസ യോഗ്യതയും ഗാർഡനിങ്ങിൽ ഏതെങ്കിലും ലിമിറ്റഡ് കമ്പനികളിലോ സർക്കാർ ഡിപ്പാർട്ട്മെന്റുകളിലോ ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. 

ഇലക്ട്രിഷ്യൻ കം പ്ലംബർ

 തസ്തികയ്ക്ക് ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും പ്ലംബിങ്, ഇലക്ട്രിക്കൽ ജോലികളിലുള്ള മുൻ പരിയചയവുമാണ് യോഗ്യത.

എ.സി പ്ലാന്റ് ഓപ്പറേറ്റർ 

തസ്തികയ്ക്ക് മെക്കാനിക്കൽ ഡിപ്ലോമയും ഗവ. അംഗീകൃത സ്ഥാപനങ്ങളിൽ റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങിൽ 2 വർഷത്തെ പ്രവൃത്തി പരിചയം അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സ്/ മെക്കാനിക് റഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ്ങും 5 വർഷ പ്രവൃത്തി പരിയവുമാണ് യോഗ്യത.

ഇലക്ട്രോണിക്സ് ടെക്നീഷ്യൻ

 തസ്തികയ്ക്ക് ഇലക്ട്രോണിക്സ് എൻജിനിയറിങ്ങിലുള്ള ഡിപ്ലോമ അല്ലെങ്കിൽ ഇവരുടെ അഭാവത്തിൽ നിശ്ചിത ട്രേഡിൽ ഐ.റ്റി.ഐ യിൽ നിന്നും പാസായ 18 മാസ സർട്ടിഫിക്കറ്റ് കോഴ്സും ഇലക്ട്രോണിക്സ് ജോലികളിലുള്ള മുൻപരിചയവുമാണ് യോഗ്യത.

അപേക്ഷകന്റെ പ്രായപരിധി 50 വയസ്. എഴുത്തു പരീക്ഷയുടെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തുന്നത്. 

പൂരിപ്പിച്ച അപേക്ഷകൾ സാംസ്കാരിക വകുപ്പധ്യക്ഷ കാര്യാലയം, അനന്തവിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം – 23, എന്ന വിലാസത്തിൽ ആഗസ്റ്റ് 31 നകം ലഭ്യമാക്കണം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2478193, ഇ-മെയിൽ: culturedirectoratec@gmail.com.