കോൾ സപ്പോർട്ട് ഏജന്റ് ആവാം വനിതാ വികസന കോർപ്പറേഷനിൽ ജോലി - JobWalk.in

Post Top Ad

Thursday, August 15, 2024

കോൾ സപ്പോർട്ട് ഏജന്റ് ആവാം വനിതാ വികസന കോർപ്പറേഷനിൽ ജോലി

വനിതാ വികസന കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റ് ആവാം


വനിതാ വികസന കോർപ്പറേഷനിൽ കോൾ സപ്പോർട്ട് ഏജന്റ് ആവാം

കേരള സംസ്ഥാന വനിതാവികസന കോർപ്പറേഷനിൽ ഒഴിവുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം. കരാർ അടിസ്ഥാനത്തിലാണ് (മൂന്ന് ഷിഫ്റ്റ്) നിയമനം ആണ് താല്പര്യം ഉള്ളവർ ചുവടെ നൽകിയ വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.

▪️കോൾ സപ്പോർട്ട് ഏജൻ്റ്, ഒഴിവ്: 3 (ഓപ്പൺ, എസ്.സി., ഇ.ടി.ബി.), 
▪️ശമ്പളം: 15,000 രൂപ,

▪️യോഗ്യത: ഫസ്റ്റ് ക്ലാസോടെ സോഷ്യൽവർക്കിൽ ബിരുദാനന്തരബിരുദം/ ഫസ്റ്റ് ക്ലാസോടെ നിയമബിരുദം. 

▪️സമാന മേഖലയിൽ ആറുമാസ പ്രവൃത്തിപരിചയം. 
▪️ഇംഗ്ലീഷ്, മലയാളം ഭാഷാ പരിജ്ഞാനം. ▪️പ്രായം: 36 വയസ്സ്
കവിയരുത്.

സീനിയർ കോൾ സപ്പോർട്ട് ഏജൻ്റ്, ഒഴിവ്: 1 (ഓപ്പൺ), 
ശമ്പളം: 18,000 രൂപ, 
യോഗ്യത: സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദം/ നിയമബിരുദം. സമാന മേഖലയിൽ 2 വർഷ പ്രവൃത്തിപരിചയം. 

ഇംഗ്ലീഷ്, മലയാളം ഭാഷാപരിജ്ഞാനം. പ്രായം: 38 വയസ്സ് കവിയരുത്.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം (രണ്ട് തസ്തികയ്ക്കും).
അവസാന തീയതി: ഓഗസ്റ്റ് 16 (5PM).
വെബ്സൈറ്റ്: www.kswdc.org