ആരോഗ്യവകുപ്പിന് കീഴിൽ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ ജോലി ഒഴിവ്
സംസ്ഥാന ആരോഗ്യവകുപ്പിന് കീഴിൽ കുഴൽമന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ളവർ താഴെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
യോഗ്യത: പി.ജി.ഡി.സി.എ.
പ്രായപരിധി : 01.01.2024ന് 35 വയസ്സ് കവിയരുത്.
യോഗ്യരായ ഉദ്യോഗാർഥികൾ ഓഗസ്റ്റ് 13ന് രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഹാജരാകണം. അപേക്ഷ ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് നാലിന് മുമ്പ് കാര്യാലയത്തിൽ ലഭിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഹോമിയോ ആശുപത്രിയിൽ അറ്റൻഡർ ഒഴിവ്
ജില്ലാ ഹോമിയോ ആശുപത്രിയിൽ എച്ച്.എം.സിയിൽ ഉൾപ്പെടുത്തി അറ്റൻഡറെ നിയമിക്കുന്നതിന് ഓഗസ്റ്റ് അഞ്ചിന് രാവിലെ 11ന് ആശുപത്രിയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
യോഗ്യത: എസ്.എസ്.എൽ.സി പാസ്. മൂന്ന് വർഷത്തിൽ കുറയാതെ ഹോമിയോ മരുന്ന് കൈകാര്യം ചെയ്തുള്ള പ്രവൃത്തിപരിചയം അല്ലെങ്കിൽ എ-ക്ലാസ് രജിസ്റ്റേർഡ് ഹോമിയോ മെഡിക്കൽ പ്രാക്ടീഷ്യനറിൽ നിന്നോ ഗവ ഡിസ്പെൻസറികളിൽ/ഹോസ്പിറ്റലുകളിൽ നിന്നോ ഉള്ള സർട്ടിഫിക്കറ്റ്. പ്രായപരിധി: 45 കവിയരുത്. ഫോൺ: 0491 2578115