പത്താം ക്ലാസ് മുതൽ ഉള്ളവർക്ക് കേരള യൂണിവേഴ്‌സിറ്റിയിൽ ജോലി നേടാം
കേരള യൂണിവേഴ്‌സിറ്റിയിൽ ജോലി നേടാം: കേരള യൂണിവേഴ്‌സിറ്റി തിരുവനന്തപുരം( പാളയം ക്യാമ്പസ്), പ്രസിൽ മെക്കാനിക് കം ഇലക്‌ട്രീഷ്യൻ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
ജോലി ഒഴിവ്: 1
യോഗ്യത: പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം, മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ
പരിചയം: 2 വർഷം.
പ്രായപരിധി: 36 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 25,000 രൂപ
അപേക്ഷ ഫീസ്
SC/ ST: 100 രൂപ
മറ്റുള്ളവർ: 250 രൂപ
2) ആലപ്പുഴ: ഭരണികാവ് ഐ.സി.ഡി.എസ്. പ്രൊജക്ട് പരിധിയിലുള്ള താമരക്കുളം.
പഞ്ചായത്തില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ നിലവിലുള്ള എന്‍.സി.എ. ഒഴിവിലേക്ക് താമരക്കുളം പഞ്ചായത്തില്‍ സ്ഥിരതാമസമുള്ള ലാറ്റിന്‍ കാത്തലിക്/ ആംഗ്ലോ ഇന്ത്യന്‍ വിഭാഗത്തിലെ യോഗ്യതയുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ 18 നും 46 നും ഇടയിൽ പ്രായമുള്ളവരും പത്താം ക്ലാസ് പാസാകത്തവരും എഴുത്തും വായനയും അറിയാവുന്നവരുമായിരിക്കണം.
അപേക്ഷയും യോഗ്യത, ജാതി, പ്രായം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകളും വിധവ ആണെങ്കില്‍ വിധവ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും സഹിതം ഭരണികാവ് ഐ.സി.ഡി.എസ്. ഓഫീസില്‍ നൽകണം.
അവസാന തീയതി ഓഗസ്റ്റ് 17.