പ്രോജക്ട് അസിസ്റ്റൻറ്, ബ്ലോക്ക് കോർഡിനേറ്റർ തസ്‌തികകളിൽ ഒഴിവ്
ജില്ലാ വനിത ശിശു വികസന വകുപ്പിൽ പ്രോജക്ട് അസിസ്റ്റൻറ്, ബ്ലോക്ക് കോർഡിനേറ്റർ തസ്തികകളിൽ കരാർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ഇടുക്കി ജില്ലക്കാരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം. വേതനം- പ്രതിമാസം 18000 രൂപ.
അവസാന തീയതി ആഗസ്‌ത് 19 വൈകീട്ട് 5 മണി വരെ.
വെളള കടലാസിൽ തയാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകർപ്പുകളും സഹിതം അപേക്ഷ സമർപ്പിക്കേണ്ട വിലാസം-- പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ്സ് സെൽ, ഇടുക്കി. പൈനാവ്, പൈനാവ് പി.ഒ. പിൻ നം. 685603
ഫോൺ 04862-221868