വിവിധ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, നേഴ്സ് ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Thursday, August 1, 2024

വിവിധ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, നേഴ്സ് ജോലി ഒഴിവുകൾ

വിവിധ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, നേഴ്സ് ജോലി ഒഴിവുകൾ 

വിവിധ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍, നേഴ്സ് ജോലി ഒഴിവുകൾ

ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്

സംസ്ഥാന ആരോഗ്യവകുപ്പിന് കീഴില്‍ കുഴല്‍മന്ദം സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. താല്പര്യം ഉള്ളവർ യോഗ്യത വിവരങ്ങൾ എല്ലാം വായിച്ചു മനസിലാക്കി അപേക്ഷിക്കുക.

യോഗ്യത: പി.ജി.ഡി.സി.എ. പ്രായപരിധി : 01.01.2024ന് 35 വയസ്സ് കവിയരുത്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഓഗസ്റ്റ് 13ന് രാവിലെ 10ന് യോഗ്യത സര്‍ട്ടിഫിക്കറ്റും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഹാജരാകണം. അപേക്ഷ ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് നാലിന് മുമ്പ് കാര്യാലയത്തില്‍ ലഭിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു.

സ്റ്റാഫ് നേഴ്സ് ഒഴിവ്

കൊടുവായൂർ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ മാനേജ്മെന്റ് കമ്മിറ്റിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. 

അപേക്ഷകർ 40 വയസ്സ് കവിയാത്തവരാകണം. അപേക്ഷയും ഫോൺനമ്പർ ഉൾപ്പെടെയുള്ള ബയോഡാറ്റയും തപാൽ മുഖേനയോ നേരിട്ടോ ഇമെയിൽ മുഖാന്തിരമോ ഓഗസ്റ്റ് ഒമ്പതിന് വൈകിട്ട് അഞ്ചിനകം കൊടുവായൂർ ആശുപത്രി ഓഫീസിൽ എത്തിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു

🛑 പ്രൊജക്റ്റ്‌ അസിസ്റ്റന്റ് 

തകഴി ഗ്രാമപഞ്ചായത്ത് ഓഫീസിലെ പ്രൊജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ സാങ്കേതിക വിദ്യാഭ്യാസ ബോർഡ് നടത്തുന്ന മൂന്ന് വർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ്, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്മെന്റ് പാസായവർക്കും കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വർഷത്തിൽ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ/പോസ് ഗ്രാജുവേഷൻ ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ പാസായവർക്കും അപേക്ഷിക്കാം. ഓഗസ്റ്റ് ഒമ്പത് വൈകീട്ട് നാല് വരെ അപേക്ഷ സ്വീകരിക്കും. ഫോൺ 0477 2274253