psc പരീക്ഷ ഇല്ലാതെ ഓൺലൈൻ ആയി അപേക്ഷിക്കാം - JobWalk.in

Post Top Ad

Wednesday, July 3, 2024

psc പരീക്ഷ ഇല്ലാതെ ഓൺലൈൻ ആയി അപേക്ഷിക്കാം

IIMK Job vacancy Apply Now

IIMK Job vacancy Apply Now

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെൻ്റ് കോഴിക്കോട് ( IIMK), അക്കൗണ്ടിംഗ് അസിസ്റ്റൻ്റ് തസ്തികയിൽ കരാർ നിയമനം നടത്തുന്നു.


വിശദവിവരങ്ങൾ 
🔹ഒഴിവ്: 1
🔹യോഗ്യത : CA ഇൻ്റർമീഡിയറ്റ് ഫസ്റ്റ് ഗ്രൂപ്പ് വിത്ത് ആർട്ടിക്കിൾഷിപ്പ് / BCom കൂടെ 3 വർഷത്തെ പരിചയം കൂടെ കമ്പ്യൂട്ടർ പരിജ്ഞാനം ( എക്സൽ, വേഡ്)
🔹പ്രായപരിധി: 40 വയസ്സ്
🔹ശമ്പളം: 24,000 രൂപ

താൽപര്യമുള്ളവർ നോട്ടിഫിക്കേഷൻ വായിച്ചു മനസിലാക്കിയ ശേഷം ജൂലൈ 15ന് മുൻപായി ഓൺലൈനായി അപേക്ഷിക്കുക.


പരമാവധി ജോലി അന്വേഷകരിലേക്ക് ഷെയർ ചെയ്യുക 

🛑 താത്കാലിക അധ്യാപക ഒഴിവ്

കേരള ടൂറിസം വകുപ്പിന് കീഴില്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ ആവശ്യമുണ്ട്.കൂടാതെ ലാബ് അസിസ്റ്റന്റ്‌റ് തസ്തികയിലേക്കും യോഗ്യരായവരെ ആവശ്യമുണ്ട്.

താല്‍പര്യമുള്ളവര്‍ക്ക് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 9 രാവിലെ 11 ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2558385, 9188133492 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

🛑 വെറ്ററിനറി സര്‍ജന്‍ താല്‍കാലിക നിയമനം

ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പില്‍ ജില്ലയിലെ വിവിധ ബ്ലോക്കുകകളിലേക്ക് രാത്രികാല അടിയന്തര മൃഗ ചികിത്സയ്ക്കായി വെറ്ററിനറി സര്‍ജനെ താല്‍കാലികമായി നിയമിക്കുന്നു.

കൂടിക്കാഴ്ച ജൂലൈ എട്ടിന് രാവിലെ 10.30 മുതല്‍ 12 വരെ ജില്ല മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. യോഗ്യത: വെറ്ററിനറി സയന്‍സില്‍ ബിരുദം, കേരള സ്റ്റേറ്റ് വെറ്ററിനറി കൗണ്‍സില്‍ രജിസ്ട്രേഷന്‍. ക്ലിനിക്കല്‍ ഒബ്സ്ട്രെറ്റിക്സ് ആന്റ് ഗൈനക്കോളജി, ക്ലിനിക്കല്‍ മെഡിസിന്‍, സര്‍ജറി എന്നിവയില്‍ ബിരുദാനന്തര ബിരുദം എന്നീ അധിക യോഗ്യത അഭിലഷണീയം. 
ഫോണ്‍ 0477 2252431.

🛑 ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകളില്‍ ആങ്കര്‍ നിയമനം

കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ മലപ്പുറം ജില്ലയിലെ കണ്ണമംഗലം, വഴിക്കടവ്,ആലിപ്പറമ്പ്,വാഴയൂർ,പുഴക്കാട്ടിരി, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്തുകളില്‍ ഇന്റഗ്രേറ്റഡ് ഫാമിങ് ക്ലസ്റ്ററുകള്‍ (ഐ.എഫ്.സി) ആരംഭിക്കുന്നതിന്റെ ഭാഗമായി ക്ലസ്റ്റല്‍ ലെവല്‍ ഐ.എഫ്.സി ആങ്കര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. മൂന്നു വർഷത്തേക്കാണ് നിയമനം. 

കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾ/കുടുംബശ്രീ ഓക്സിലറി അംഗങ്ങൾ മാത്രം അപേക്ഷിച്ചാല്‍ മതി. അഗ്രികൾച്ചർ/അലൈഡ് സയൻസസ് കൃഷിയിലോ ഫാം ബേസ്‌ഡ് ലൈവ്‍ലിഹുഡിലോ ഉള്ള ബിരുദം/ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത.

മേൽപറഞ്ഞ യോഗ്യതയുള്ളവരെ ലഭിക്കാത്തപക്ഷം മറ്റു വിഷയങ്ങളില്‍ ബിരുദം നേടിയവരെ പരിഗണിക്കും. ഇവര്‍ രണ്ടു വർഷം കാർഷിക മേഖലയിൽ പ്രവർത്തന പരിചയം ഉള്ളവരായിരിക്കണം. 

അപേക്ഷകൾ അതത് ഗ്രാമ പഞ്ചായത്തുകളിൽ ജൂലൈ 10നകം എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7034716321.