മിൽമയിൽ ജോലി ലഭിക്കാൻ അവസരം | Milma recruitment 2024 - JobWalk.in

Post Top Ad

Thursday, July 4, 2024

മിൽമയിൽ ജോലി ലഭിക്കാൻ അവസരം | Milma recruitment 2024

മിൽമയിൽ ജോലി ലഭിക്കാൻ അവസരം | Milma recruitment 2024

മിൽമയിൽ ജോലി ലഭിക്കാൻ അവസരം | Milma recruitment 2024

തിരുവനന്തപുരം റീജണൽ കോ ഓപറേറ്റീവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് ലിമിറ്റഡ് , കൊല്ലം ഡയറിയിലെ മാർക്കറ്റിംഗ് ഓർഗനൈസർ ഒഴിവിലേക്ക് കരാർ നിയമനം നടത്തുന്നു.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക

ജോലി ഒഴിവ്: 2
യോഗ്യത
1. ഏതെങ്കിലും വിഷയത്തിൽ ബിരുദം
2. MBA ( മാർക്കറ്റിംഗ് )
പരിചയം : 2 വർഷം

പ്രായപരിധി: 40 വയസ്സ്
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)

ശമ്പളം: 21,000 രൂപ
ഇന്റർവ്യൂ തീയതി: ജൂലൈ 5
വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


🛑 എറണാകുളം ഗവ: മെഡിക്കല്‍ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആര്‍ഡിഎല്‍ ല്‍ ഒരു വര്‍ഷത്തേക്ക് സയന്റിസ്റ്റ് ബി (മെഡിക്കല്‍) നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യതകള്‍: എംസിഐ/ഡിസിഐ/വിസിഐ അംഗീകരിച്ച യഥാക്രമം എംബിബിഎസ്/ബിഡിഎസ്/ബിവിഎസ് സി ആന്റ് എ എച്ച് ബിരുദം
അഭിലഷണീയമായ യോഗ്യതകള്‍: അംഗീകൃത സര്‍വകലാശാലയില്‍ നിന്നും മൈക്രോബയോളജിയില്‍ എം ഡി ഫസ്റ്റ് ക്ലാസ് ബിരുദമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ശമ്പളം 56,000 പ്ലസ് എച്ച് ആര്‍ എ ഡിഎസ്ടി മാനദണ്ഡങ്ങള്‍ അനുസരിച്ച് അനുവദനീയമായ വര്‍ദ്ധന.

അധിക പോസ്റ്റ് ഡോക്ടറല്‍ ഗവേഷണ പരിചയം അല്ലെങ്കില്‍ പ്രസക്തമായ വിഷയങ്ങളില്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുള്ള പരിശീലന പരിചയം.

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് അല്ലെങ്കില്‍ ബിസിനസ് ഇന്റലിജന്‍സ് ടൂളുകള്‍/ഡാറ്റാ മാനേജ്മെന്റ് എന്നിവയെക്കുറിച്ചുള്ള അറിവ്.
രണ്ട് വര്‍ഷത്തെ ആര്‍ ആന്റ് ഡി പരിചയം അല്ലെങ്കില്‍ അത്യാവശ്യ യോഗ്യത നേടിയ ശേഷം ബന്ധപ്പെട്ട വിഷയത്തിലുള്ള അധ്യാപക പരിചയം.
താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ എറണാകുളം ഗവ: മെഡിക്കല്‍ കോളേജില്‍ ജൂലൈ 11-ന് രാവിലെ 11-ന് പ്രായം, യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ (അസലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും) സഹിതം അഭിമുഖത്തില്‍ പങ്കെടുക്കണം.