എംപ്ലോയബിലിറ്റി സെന്ററിൽ അഭിമുഖം,സ്ത്രീകൾ/പുരുഷന്മാർ ക്കും അവസരം
ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ ജൂലൈ 11ന് രാവിലെ 10 മണിക്ക് വിവിധ തസ്തികകളിലേക്ക് അഭിമുഖം നടക്കും.താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.
ജോലി ഒഴിവുകൾ ചുവടെ
ടെക്‌നീഷ്യൻ ട്രെയിനി (സ്ത്രീകൾ/പുരുഷന്മാർ) – യോഗ്യത: പ്ലസ്ടു /ഐടിഐ ഇലക്ട്രോണിക്‌സ് / ഇലക്ട്രിക്കൽ,
സെയിൽസ് ട്രെയിനി (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ്ടു /ഡിഗ്രി,
റിലേഷൻഷിപ് ഓഫീസർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ്ടു /ഡിഗ്രി,
മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: ഡിഗ്രി),
അസിസ്റ്റന്റ് മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: പ്ലസ്ടു /ഡിഗ്രി,
ഡെപ്യൂട്ടി മാനേജർ (സ്ത്രീകൾ/പുരുഷന്മാർ) യോഗ്യത: ഡിഗ്രി
എന്നീ തസ്തികകളിലേക്കാണ് അഭിമുഖം. പ്രായപരിധി 35 വയസ്. പ്രവൃത്തി പരിചയം ഉള്ളവർക്കും ഇല്ലാത്തവർക്കും എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത് അഭിമുഖത്തിൽ പങ്കെടുക്കാം.
സ്ഥലം: തിരുവനന്തപുരം
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0471-2992609, 8921916220.