അങ്കണവാടി ഹെല്‍പ്പര്‍ ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Friday, July 19, 2024

അങ്കണവാടി ഹെല്‍പ്പര്‍ ജോലി ഒഴിവുകൾ

അങ്കണവാടി ഹെല്‍പ്പര്‍ ജോലി ഒഴിവുകൾ 

അങ്കണവാടി ഹെല്‍പ്പര്‍ ജോലി ഒഴിവുകൾ

ആലപ്പുഴ: മാവേലിക്കര ഐ.സി.ഡി.എസ്. പരിധിയില്‍ ചെന്നിത്തല പഞ്ചായത്തിലെ വിവിധ അങ്കണവാടികളില്‍ അങ്കണവാടി ഹെല്‍പ്പര്‍ തസ്തികയില്‍ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി ചെന്നിത്തല പഞ്ചായത്തില്‍ സ്ഥിര താമസമുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 

അപേക്ഷര്‍ 18-46 വയസ്സിനിടയില്‍ പ്രായമുള്ളവരും (എസ്സ്.സി/എസ്.റ്റി- 49 വയസ്സ് വരെ) പത്താം ക്ലാസ്സ് പാസ്സാകാത്തവരും എഴുത്തും വായനയും അറിയാവുന്നവരും ആയിരിക്കണം.

 അപേക്ഷ 2024 ജൂലൈ 31 വൈകിട്ട് അഞ്ച് മണിയ്ക്ക് മുന്‍പായി പുതിയകാവ് മാവേലിക്കര ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസില്‍ നല്‍കണം. അപേക്ഷ ഫോമുകള്‍ മാവേലിക്കര ഐ.സി.ഡി.എസ്. ഓഫീസിലും ചെന്നിത്തല പഞ്ചായത്ത് ഓഫീസിലും ലഭിക്കും.