ഇന്റർവ്യൂ വഴി സർക്കാർ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Sunday, July 14, 2024

ഇന്റർവ്യൂ വഴി സർക്കാർ ജോലി നേടാൻ അവസരം

ഇന്റർവ്യൂ വഴി സർക്കാർ ജോലി നേടാൻ അവസരം /July Job Vacancy Apply Now


ഇന്റർവ്യൂ വഴി സർക്കാർ ജോലി നേടാൻ അവസരം /July Job Vacancy Apply Now

നിലമ്പൂർ പട്ടിക വർഗ്ഗ വികസന പ്രൊജക്ട് ഓഫീസിലും ഓഫീസിന്റെ ഭരണനിയന്ത്രണത്തിലുള്ള നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് എന്നിവിടങ്ങളിലും ആരംഭിക്കുന്ന സഹായി കേന്ദ്രയിലേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്റര്‍മാരെയും മാഞ്ചീരി ഉന്നതിയിലേക്ക് ഫെസിലിറ്റേറ്ററെയും നിയമിക്കുന്നു.

▪️ആവശ്യമായ യോഗ്യതകൾ

എസ്.എസ്.എൽ.സി വിജയം, കമ്പ്യൂട്ടർ പരിജ്ഞാന അടിസ്ഥാനയോഗ്യതാ കോഴ്സ് (എം.എസ്‌ ഓഫീസ്, ഡി.സി.എ, പി.ജി.ഡി.സി.എ തുടങ്ങിയവ) വിജയം എന്നിവയാണ് ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ക്ക് വേണ്ട യോഗ്യത. മലയാളം, ഇംഗ്ലീഷ് ടൈപ്പിങ് അറിയണം.പട്ടികവർഗ്ഗവിഭാഗക്കാര്‍ മാത്രം അപേക്ഷിച്ചാല്‍ മതി.

▪️ഫെസിലിറ്റേറ്റര്‍ക്ക് എസ്.എസ്.എല്‍.സിയാണ് യോഗ്യത.

▪️ഈ തസ്തികയിലേക്ക് മാഞ്ചീരി ഉന്നതിയിൽ വസിക്കുന്നവർ മാത്രം അപേക്ഷിച്ചാൽ മതി.

താല്‍പര്യമുള്ളവര്‍ വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ, എസ്.എസ്.എൽ.സി, ജാതി സർട്ടിഫിക്കറ്റ്, വരുമാനസർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ ഒറിജിനൽ, മേൽപ്പറഞ്ഞ രേഖകളുടെ പകർപ്പ് എന്നിവ സഹിതം ജൂലൈ 19 ന് രാവിലെ 11 മണിക്ക് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവണം.

കൂടുതൽ വിവരങ്ങൾ ഐ.ടി.ഡി.പി ഓഫീസ് നിലമ്പൂർ (ഫോണ്‍: 04931-220315), നിലമ്പൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (ഫോണ്‍: 9496070368, 9061634932), എടവണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (ഫോണ്‍: 9496070369, 9446631204)

പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ് (ഫോണ്‍: 9496070400,9544290676) എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും