ടൂറിസം വകുപ്പിന് കീഴില്‍ മണിക്കൂര്‍ വേതനനത്തില്‍ ജോലി അവസരം - JobWalk.in

Post Top Ad

Wednesday, July 3, 2024

ടൂറിസം വകുപ്പിന് കീഴില്‍ മണിക്കൂര്‍ വേതനനത്തില്‍ ജോലി അവസരം

കേരള ടൂറിസം വകുപ്പിന് കീഴില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ജോലി അവസരം


കേരള ടൂറിസം വകുപ്പിന് കീഴില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ ജോലി അവസരം

താത്കാലിക അധ്യാപക ഒഴിവ്
കേരള ടൂറിസം വകുപ്പിന് കീഴില്‍ കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മണിക്കൂര്‍ വേതന അടിസ്ഥാനത്തില്‍ അധ്യാപകരെ ആവശ്യമുണ്ട്. 
കൂടാതെ ലാബ്  അസിസ്റ്റന്റ്‌ തസ്തികയിലേക്കും യോഗ്യരായവരെ ആവശ്യമുണ്ട്.

താല്‍പര്യമുള്ളവര്‍ക്ക് ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 9 രാവിലെ 11 ന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2558385, 9188133492 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.

മോണ്ടിസോറി അധ്യാപക പരിശീലനം

കെല്‍ട്രോണ്‍ നടത്തുന്ന മോണ്ടിസോറി അധ്യാപക പരിശീലന കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് വനിതകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9072592412  9072592416