സഖി വൺ സ്റ്റോപ്പ് സെന്ററിൽ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് നിയമനം - JobWalk.in

Post Top Ad

Thursday, July 11, 2024

സഖി വൺ സ്റ്റോപ്പ് സെന്ററിൽ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് നിയമനം

സഖി വൺ സ്റ്റോപ്പ് സെന്ററിൽ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് നിയമനം


സഖി വൺ സ്റ്റോപ്പ് സെന്ററിൽ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് നിയമനം

വനിതാ ശിശു വികസന വകുപ്പിന് കീഴില്‍ പെരിന്തല്‍മണ്ണയില്‍  പ്രവര്‍ത്തിക്കുന്ന സഖി വൺ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍, സെക്യൂരിറ്റി സ്റ്റാഫ് തസ്തികകളില്‍ നിയമനം നടത്തുന്നു. താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ കൂടി ചെയ്യുക.

സ്ത്രീകള്‍ മാത്രം അപേക്ഷിച്ചാല്‍ മതി. എഴുത്തും വായനയും അറിയാവുന്നവര്‍ക്ക് അപേക്ഷിക്കാം. ഹൈസ്കൂള്‍ വിദ്യാഭ്യാസം അഭികാമ്യം. രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം ഉള്ളവര്‍ക്ക് സെക്യൂരിറ്റി സ്റ്റാഫ് തസ്തികയില്‍ മുന്‍ഗണന ലഭിക്കും.

 പ്രായം: മള്‍ട്ടി  പര്‍പ്പസ് വര്‍ക്കര്‍ - 30 നും 45 നും മധ്യേ, സെക്യൂരിറ്റി സ്റ്റാഫ്- 30 നും 50 നും മധ്യേ. വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം ‘വനിത സംരക്ഷണ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, ബി2 ബ്ലോക്ക്, മലപ്പുറം 676505’ എന്ന വിലാസത്തിൽ എത്തിക്കണം. 

വിശദവിവരങ്ങൾക്ക്: 8281999059, 8714291005. അപേക്ഷ നല്‍കിയ ഉദ്യോഗാര്‍ഥികള്‍ക്കായി ജൂലൈ 24 ന് രാവിലെ 10 മണിക്ക് പെരിന്തല്‍മണ്ണ സബ്കളക്ടര്‍ ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടക്കും.