ജില്ലാ കോർഡിനേറ്റർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ വഴി ജോലി
തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി നടപ്പിലാക്കുന്ന “സ്ത്രീകളുടെ സമഗ്ര വികസനവും സുരക്ഷയും- ജ്വാല” പദ്ധതിയിൽ ജില്ലാ കോർഡിനേറ്റർ തസ്തികയിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. തിരുവനന്തപുരം ജില്ലയിലെ സ്ഥിരതാമസക്കാരും 25നും 45നും ഇടയിൽ പ്രായമുള്ളവരും ആയിരിക്കണം.
എം.എസ്.ഡബ്ല്യൂ/ സൈക്കോളജി/ സോഷ്യോളജി/ സോഷ്യൽ വർക്ക്/ വുമൺ സ്റ്റഡീസ് എന്നിവയിലൊന്നിൽ അംഗീകൃത സർവകലാശാലകളിൽ നിന്നും ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ പരിജ്ഞാനവും സ്ത്രീ ശാക്തീകരണ മേഖലയിൽ പ്രവർത്തിച്ച് അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമുള്ള വനിതകൾക്ക് അപേക്ഷിക്കാം.
താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 10ന് തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മീറ്റിംഗ് ഹാളിൽ (ഒന്നാം നില) നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8921697457, 8138047235, 0471 2969101.