ഹരിതകര്‍മ്മ സേനയുടെ ഇലക്ട്രിക് ഗുഡ്‌സ് വാഹനം ഓടിക്കാൻ ലൈസൻസ് ഉള്ളവരെ നിയമിക്കുന്നു - JobWalk.in

Post Top Ad

Friday, July 5, 2024

ഹരിതകര്‍മ്മ സേനയുടെ ഇലക്ട്രിക് ഗുഡ്‌സ് വാഹനം ഓടിക്കാൻ ലൈസൻസ് ഉള്ളവരെ നിയമിക്കുന്നു

Haritha Karma Recruitment Apply now 2024


Haritha Karma Recruitment Apply now 2024

വയനാട് കോട്ടത്തറ ഗ്രാമപഞ്ചായത്തിലെ ഹരിതകര്‍മ്മ സേനയുടെ ഇലക്ട്രിക് ഗുഡ്‌സ് വാഹനം ഓടിക്കുന്നതിന് ഓട്ടോ/ഫോര്‍ വീലര്‍ ലൈസന്‍സ് ഉള്ളവരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു,താല്പര്യം ഉള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷംഅപേക്ഷിക്കുക. പരമാവധി ഷെയർ ചെയ്യുക.

പ്രായപരിധി 50 വയസ്സ്.
എസ്.എസ്.എല്‍.സി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍രേഖകളുമായി ജൂലൈ ഒമ്പതിന് രാവിലെ 11 ന് പഞ്ചായത്ത് ഓഫീസില്‍ കൂടിക്കാഴ്ച്ചക്ക് എത്തണം.
ഫോൺ നമ്പർ:04936286644.

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ അനലിസ്റ്റ്  ജോലി ഒഴിവ് 

ക്ഷീര വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം പട്ടത്ത് പ്രവർത്തിക്കുന്ന സ്റ്റേറ്റ് ഡയറി ലബോറട്ടറിയിൽ കെമിസ്ട്രി വിഭാഗത്തിൽ കരാർ അടിസ്ഥാനത്തിൽ അനലിസ്റ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ജോലി നേടുക.

ഒഴിവുകളുടെ എണ്ണം രണ്ട്. എം.ടെക്(ഡയറി കെമിസ്ട്രി)/ബി.ടെക് (ഡയറി ടെക്നോളജി)/ എം.എസ്‌സി (ബയോകെമിസ്ട്രി) ആണ് യോഗ്യത.

വെള്ളത്തിന്റെ IS 10500 പ്രകാരമുള്ള പരിശോധനയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, എഎഎസ്, ഐസിപി എംഎസ്, ജിസി, എച്ച്പിഎൽസി എന്നീ ഉപകരണങ്ങളുടെ പ്രവർത്തനത്തിലുള്ള പ്രായോഗിക പരിചയം എന്നിവ ഉണ്ടായിരിക്കണം.

 എൻഎബിഎൽ അംഗീകൃത ലാബിലുള്ള പ്രവൃത്തിപരിചയം അഭികാമ്യം. പ്രായം 18നും 40നും മധ്യേയായിരിക്കണം. പ്രതിമാസ വേതനം 30,000 രൂപ (കൺസോളിഡേറ്റഡ്). അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകൾ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചു മണിക്ക് മുമ്പ് ഓഫീസിൽ ലഭിക്കണം.

അപേക്ഷകൾ അയക്കേണ്ട വിലാസം: ജോയിന്റ് ഡയറക്ടർ/ക്വാളിറ്റി മാനേജർ, സ്റ്റേറ്റ് ഡയറി ലബോറട്ടറി, ക്ഷീരവികസന വകുപ്പ് ഡയറക്ടറേറ്റ്, പട്ടം, തിരുവനന്തപുരം- 695 004.

ഇ-മെയിൽ: statedairylaboratary@gmail.com, വെബ്സൈറ്റ്: https://ift.tt/AaQXpBw, ഫോൺ: 0471 2440074.