കുക്ക്, സ്വീപ്പർ, ധോബി,ഡാറ്റാ എൻട്രി, ഓവർസിയർ, ഓഫീസ് മാനേജ്മെൻറ് ട്രെയിനി തുടങ്ങി അവസരങ്ങൾ
🛑 കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവിൽ വാക്-ഇൻ- ഇന്റർവ്യു
കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവിൽ നിലവിൽ ഒഴിവുള്ള ക്യാമ്പ് ഫോളോവർ (കുക്ക്, സ്വീപ്പർ, ധോബി) തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ താത്കാലിക ജീവനക്കാരെ നിയമിഓഫീസ് മാനേജ്മെൻറ് ട്രെയിനിക്കുന്നതിന് വാക്-ഇൻ ഇന്റർവ്യു നടത്തും.
താത്പര്യമുള്ളവർ അപേക്ഷ, ബയോഡാറ്റ, ആധാർ കാർഡ്, ആധാർ കാർഡിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം 15ന് രാവിലെ 10.30ന് മാലൂർക്കുന്നിലെ കോഴിക്കോട് സിറ്റി ഡി.എച്ച്.ക്യുവിൽ അഭിമുഖത്തിന് എത്തണം.
🛑 എടവണ്ണ ഗ്രാമപഞ്ചായത്ത് എം.ജി.എൻ.ആർ.ഇ.ജി.എസ് ഓഫീസിൽ ഓവർസിയർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ നിയമനം നടത്തുന്നു. ഐ.ടി.ഐ ഡ്രാഫ്റ്റ്സ്മാൻ സിവിൽ എഞ്ചിനീയറിങ്/ഡിപ്ലോമ ഇൻ സിവിൽ എഞ്ചിനീയറിങ് വിജയം ആണ് ഓവർസിയർ തസ്‌തികയിലേക്കുള്ള യോഗ്യത.
ബി.കോം ബിരുദവും പി.ജി.ഡി.സി.എയുമാണ് ഡാറ്റാ എൻട്രി ഓപ്പറേറ്റർക്കു വേണ്ട യോഗ്യത.
ഓവർസിയർ തസ്‌തികയിലേക്ക് പട്ടികജാതി വിഭാഗത്തിൽ പെട്ട ഉദ്യോഗാർത്ഥികൾ മാത്രം അപേക്ഷിച്ചാൽ മതി. ജൂലൈ 17 നുള്ളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0483 2700243.
🛑 മലപ്പുറം ജില്ലയിൽ പട്ടിക വർഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ ഓഫീസ് മാനേജ്മെൻറ് ട്രെയിനികളെ നിയമിക്കുന്നു.
എസ്.എസ്.എൽ.സി വിജയിച്ച, പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട 18 നും 35 നുമിടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലും അനുബന്ധ സ്ഥാപനങ്ങളിലുമായി ഏഴ് ഒഴിവുകളാണുള്ളത്. ബിരുദധാരികൾക്ക് അഞ്ച് മാർക്ക് ഗ്രേസ് മാർക്കായി ലഭിക്കും.
നിയമനം അപ്രൻറിസ്ഷിപ്പ് ആക്ട് അനുസരിച്ചുള്ള നിയമങ്ങൾക്ക് വിധേയവും ഒരു വർഷത്തേക്ക് മാത്രവുമായിരിക്കും. ഉദ്യോഗാർഥികളുടെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. തിരഞ്ഞെടുക്കുന്നവർക്ക് പ്രതിമാസം 10000 രൂപ ഓണറേറിയം ലഭിക്കും. അപേക്ഷാ ഫോറങ്ങൾ നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലും, നിലമ്പൂർ/എടവണ്ണ/ പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും ലഭിക്കും. അപേക്ഷയോടൊപ്പം ജാതി, വരുമാനം, യോഗ്യത സംബന്ധിച്ച സർട്ടിഫിക്കറ്റിൻറെ പകർപ്പ് എന്നിവ ഉള്ളടക്കം ചെയ്‌ത് ജൂലൈ 20 നുള്ളിൽ മേൽ ഓഫീസുകളിൽ സമർപ്പിക്കണം.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04931 220315.