കുടുംബശ്രീ ഏരിയാ ബിസിനസ് എക്‌സിക്യൂട്ടീവ് നിയമനം - JobWalk.in

Post Top Ad

Sunday, July 7, 2024

കുടുംബശ്രീ ഏരിയാ ബിസിനസ് എക്‌സിക്യൂട്ടീവ് നിയമനം

കുടുംബശ്രീ ഏരിയാ ബിസിനസ് എക്‌സിക്യൂട്ടീവ് നിയമനം


കുടുംബശ്രീ ഏരിയാ ബിസിനസ് എക്‌സിക്യൂട്ടീവ് നിയമനം

വിവിധ ബാങ്കുകളുമായുള്ള സംയോജിത പ്രവര്‍ത്തനം, ബിസിനസ് പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഏകോപനം എന്നിവയ്ക്കായി ജില്ലാതലത്തില്‍ ഒരു ഏരിയാ ബിസിനസ്സ് എക്‌സിക്യൂട്ടീവിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

 ബികോം ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവും (എം.എസ് ഓഫീസ്) മികച്ച ആശയ വിനിമയ ശേഷിയുമുള്ള 18നും 40നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അയല്‍ക്കൂട്ടാംഗം / ഓക്‌സിലറി ഗ്രൂപ്പ് അംഗം /അയല്‍ക്കൂട്ട അംഗത്തിന്റെ വനിതാ കുടുബാംഗം എന്നിവര്‍ക്ക് അപേക്ഷിക്കാം. 

ഇംഗ്ലീഷ്/ഹിന്ദി, ടൂ വീലര്‍ ഡ്രൈവിങ് അറിയുന്നവര്‍ക്കും ബാങ്കിങ്, സെയില്‍സ്, മാര്‍ക്കറ്റിങ്, ബിസിനസ് ഡെവലപ്പ്‌മെന്റ് എന്നീ മേഖലകളില്‍ പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

അപേക്ഷകര്‍ ജില്ലയ്ക്ക് അകത്തും പുറത്തും യാത്ര ചെയ്യാന്‍ തയ്യാറായിരിക്കണം. 

പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രങ്ങളുടെ പകര്‍പ്പുകള്‍ കുടുംബശ്രീ അയല്‍ക്കൂട്ടാംഗം / ഓക്‌സിലറി ഗ്രൂപ്പ് അംഗം /അയല്‍ക്കൂട്ട അംഗത്തിന്റെ വനിതാ കുടുബാംഗം സഹിതം വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ ജൂലൈ എട്ടിന് വൈകിട്ട് അഞ്ചിനകം ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, രണ്ടാം നില, സിവില്‍ സ്‌റ്റേഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍ : 0491 2505627.