ഗവ.ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിരവധി ജോലി ഒഴിവുകൾ - JobWalk.in

Post Top Ad

Monday, July 1, 2024

ഗവ.ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിരവധി ജോലി ഒഴിവുകൾ

ഗവ.ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിരവധി ജോലി ഒഴിവുകൾ 

ഗവ.ആയുര്‍വേദ സ്ഥാപനങ്ങളില്‍ നിരവധി ജോലി ഒഴിവുകൾ

തൃശ്ശൂര്‍ ജില്ലയിലെ വിവിധ ഗവ. ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് II,ആയുര്‍വേദ നേഴ്‌സ് ഗ്രേഡ് II എന്നീ തസ്തികളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.പരമാവധി ഷെയർ ചെയ്യുക.ജോലി അന്വേഷകരിലേക്ക്.

ആയുര്‍വേദ ഫാര്‍മസിസ്റ്റ് ഗ്രേഡ് II തസ്തികയ്ക്ക് എസ് എസ് എല്‍ സി, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. 

ആയുര്‍വേദ നേഴ്‌സ് ഗ്രേഡ് II തസ്തികയ്ക്ക് എസ് എസ് എല്‍ സി, ആയുര്‍വേദ മെഡിക്കല്‍ എജ്യുക്കേഷന്‍ ഡയറക്ടര്‍ നല്‍കുന്ന ഒരു വര്‍ഷത്തെ ആയുര്‍വേദ നേഴ്‌സിംഗ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത.

നിശ്ചിത യോഗ്യതയുള്ള ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയ്ക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ജൂലൈ 3 ന് രാവിലെ 10.30 നും ആയുര്‍വേദ ഫാര്‍മസിസ്റ്റ് തസ്തികയ്ക്കുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 5 ന് രാവിലെ 10.30 നും ഭാരതീയ ചികിത്സ വകുപ്പിന്റെ ജില്ലാ കാര്യാലയത്തില്‍ (തൃശ്ശൂര്‍ വടക്കേ ബസ് സ്റ്റാന്‍ഡിനു സമീപം വെസ്റ്റ് പാലസ് റോഡില്‍) കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

സര്‍വീസില്‍ നിന്ന് വിരമിച്ചവരെ പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2334313.