580 രൂപ ദിവസ വേതനത്തിൽ ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ ജോലി - JobWalk.in

Post Top Ad

Monday, July 22, 2024

580 രൂപ ദിവസ വേതനത്തിൽ ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ ജോലി

580 രൂപ ദിവസ വേതനത്തിൽ ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍  ജോലി 

580 രൂപ ദിവസ വേതനത്തിൽ ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ ജോലി

ഗവ.ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ താത്കാലിക നിയമനം: തൃപ്പൂണിത്തുറ ഗവ. ആയൂര്‍വേദ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ ഒഴിവുള്ള ആയൂര്‍വ്വേദ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് 580 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനം നടത്തുന്നു. 

പ്രായം അമ്പത് വയസില്‍ താഴെ ആയിരിക്കണം, ഡിഎഎംഇ  നല്കുന്ന ആയൂര്‍വ്വേദ തെറാപ്പിസ്റ്റ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം,പ്രവൃത്തി പരിചയം അഭിലഷണീയം. 2024 ജനുവരി ഒന്നിന് 50 വയസ്സ് പൂര്‍ത്തിയായവര്‍ അപേക്ഷിക്കേണ്ടതില്ല. 

താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ഒന്നിന് രാവിലെ 11 ന് തൃപ്പൂണിത്തുറ ആയൂര്‍വേദ കോളേജ് ആശുപത്രി ഓഫീസില്‍ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ പ്രവൃത്തി സമയങ്ങളില്‍ 0484 2777489,  0484 2776043 നമ്പറിലോ ആശുപത്രി ഓഫീസില്‍ നേരിട്ടോ അറിയാം.