മോഡൽ കരിയർ സെന്റർ പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന് - JobWalk.in

Post Top Ad

Saturday, July 13, 2024

മോഡൽ കരിയർ സെന്റർ പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

മോഡൽ കരിയർ സെന്റർ പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്


മോഡൽ കരിയർ സെന്റർ പ്ലേസ്‌മെന്റ്‌ ഡ്രൈവ് ജൂലൈ 20ന്

തിരുവനന്തപുരം കേരള യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന കേന്ദ്ര  സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ 20ന് രാവിലെ 10 മുതൽ സൗജന്യ പ്ലേസ്‌മെന്റ്‌ ഡ്രൈവ് സംഘടിപ്പിക്കും. 

വിവിധ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് പ്ലസ്ടു, ഡിഗ്രി, ഡിപ്ലോമ, ഐ.ടി.ഐ, ബി.ടെക് യോഗ്യതയുള്ള ഉദ്യോഗാർഥികൾക്കാണ് പ്ലേസ്‌മെന്റ്‌ ഡ്രൈവ് സംഘടിപ്പിക്കുന്നത്.

ഉദ്യോഗാർഥികൾ 19ന്  ഉച്ചയ്ക്ക് ഒരു മണിയ്ക്ക് മുൻപ്  വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്:  ഇവിടെ ക്ലിക്ക് 👉 click here  0471-2304577

കെയർടേക്കറുടെ കരാർ നിയമനം

വാഴക്കുളം ബ്ലോക്ക് പഞ്ചായത്തിൻറെ കീഴിൽ കിഴക്കമ്പലം പഞ്ചായത്തിലെ അമ്പുനാട് പ്രവർത്തിക്കുന്ന പകൽവീട്ടിലെ കെയർടേക്കറുടെ ഒഴിവിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ വെങ്ങോല, വാഴക്കുളം, കിഴക്കമ്പലം പഞ്ചായത്തു പരിധിയിൽ സ്ഥിര താമസക്കാരായ 21 നും 45 നും മധ്യേ പ്രായമുളള വനിതകളായിരിക്കണം.

 വിശദവിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രവർത്തിക്കുന്ന ഐ സി ഡി എസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ : 048402677209.