കേരള സർക്കാർ താത്കാലിക ജോലി അവസരങ്ങൾ |government temporary jobs kerala 2024 - JobWalk.in

Post Top Ad

Saturday, June 15, 2024

കേരള സർക്കാർ താത്കാലിക ജോലി അവസരങ്ങൾ |government temporary jobs kerala 2024

കേരള സർക്കാർ താത്കാലിക ജോലി അവസരങ്ങൾ |government temporary jobs kerala 2024

കേരള സർക്കാർ താത്കാലിക ജോലി അവസരങ്ങൾ |government temporary jobs kerala 2024

സ്വീപ്പർ കം സാനിട്ടറി വർക്കർ
 
തിരുവനന്തപുരം ബാർട്ടൺ ഹിൽ ഗവ. എഞ്ചിനിയറിങ് കോളേജിലെ പി.ടി.എ ഓഫീസിനു കീഴിലുള്ള സ്വീപ്പർ കം സാനിട്ടറി വർക്കറുടെ ഒഴിവകളിലേക്കുള്ള താൽകാലിക നിയമനം നടത്തുന്നതിനായുള്ള അഭിമുഖത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ 19നു രാവിലെ 10ന് ഹാജരാകണം. 

മലയാളം എഴുതാനും വായിക്കാനുമുള്ള പരിജ്ഞാനവും ഇതേ മേഖലയിലുള്ള പ്രവർത്തി പരിചയവുമുള്ളവർക്ക് പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് : 0471 2300484.

ഹയര്‍ സെക്കൻഡറി ടീച്ചര്‍,ലൈബ്രേറിയന്‍ ഒഴിവ്

 പട്ടികവര്‍ഗ്ഗവികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിൽ ഹയര്‍ സെക്കൻഡറി  ടീച്ചര്‍ (കൊമേഴ്സ്‌, ജൂനിയര്‍), ലൈബ്രേറിയന്‍ എന്നീ തസ്തികകളിൽ ഒഴിവുണ്ട്. ദിവസവേതനാടിസ്ഥാനത്തിലാകും  നിയമനം. എം കോം , ബി എഡ് , സെറ്റ് എന്നീ യോഗ്യതയുള്ളവർക്ക് ഹയര്‍ സെക്കൻഡറി ടീച്ചര്‍ (കൊമേഴ്സ്‌, ജൂനിയര്‍) തസ്തികകളിലേക്ക് അപേക്ഷിക്കാം .
ലൈബ്രറി സയന്‍സില്‍ ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി  പരിചയവുമുള്ളവർക്ക് ലൈബ്രേറിയന്‍ ഒഴിവിലേക്കും അപേക്ഷിക്കാം.  കോഹ സോഫ്റ്റ്‌ വെയറിലുള്ള  പരിജ്ഞാനം അഭികാമ്യം.

താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂണ്‍ 20 വ്യാഴാഴ്ച രാവിലെ 11 ന്  മൂന്നാര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂൾ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്കായി നേരിട്ട്‌ ഹാജരാകേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 9447067684

അധ്യാപക ഒഴിവ്

വളപട്ടണം ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഇക്കണോമിക്‌സ് (സീനിയര്‍), ഇംഗ്ലീഷ്, ഫിസിക്‌സ് (ജൂനിയര്‍) വിഷയങ്ങളില്‍ താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു.  താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 18ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2930088.

അപേക്ഷ ക്ഷണിച്ചു

ഐ എച്ച് ആര്‍ ഡിയുടെ കീഴില്‍ ചീമേനി  പള്ളിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പി ജി ഡി സി എ, ഡി സി എ, സി സി എല്‍ ഐ എസ് സി (ലൈബ്രറി സയന്‍സ്)  എന്നീ കോഴ്സുകള്‍ക്ക്  അപേക്ഷ ക്ഷണിച്ചു. 

 അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഐ എച്ച് ആര്‍ ഡി വെബ്‌സൈറ്റിലും കോളേജ് ഓഫീസിലും ലഭിക്കും. ജൂണ്‍ 27ന് വൈകിട്ട് അഞ്ച് മണിക്കകം അപേക്ഷ കോളേജില്‍ സമര്‍പ്പിക്കണം.  
ഫോണ്‍: 8547005052, 9447596129.

താത്ക്കാലിക നിയമനം

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ വിവിധവിഭാഗങ്ങളിലെ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (ഒരു ഒഴിവ് ), ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍- (രണ്ട് ഒഴിവ് ), ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണിംഗ് -(ഒരുഒഴിവ് ). പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഹാജരാകണം.  

യോഗ്യത: അതത് വിഷയങ്ങളിലെ എന്‍ സി വി ടി/ കെജിസി ഇ/ ഐറ്റിഐ/ടി.എച്ച്.എസ്.എല്‍.സി തത്തുല്യം. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. പി.എസ്.സി അനുശാസിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഫോണ്‍:04734 231776.

പോളിടെക്‌നിക്ക് കോളജില്‍ താത്ക്കാലിക നിയമനം

അടൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളജില്‍ വിവിധവിഭാഗങ്ങളിലെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. ട്രേഡ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ആര്‍ക്കിടെക്ചര്‍ (ഒരു ഒഴിവ് ), ട്രേഡ്സ്മാന്‍ ഇന്‍ ആര്‍ക്കിടെക്ചര്‍- (രണ്ട് ഒഴിവ് ), ട്രേഡ്സ്മാന്‍ ഇന്‍ ടര്‍ണിംഗ് -(ഒരുഒഴിവ് ). പ്രായം, വിദ്യാഭ്യാസ യോഗ്യത, എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂണ്‍ 21ന് രാവിലെ 10.30 ന് അടൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളജില്‍ ഹാജരാകണം.  

യോഗ്യത: അതത് വിഷയങ്ങളിലെ എന്‍ സി വി ടി/ കെജിസി ഇ/ ഐറ്റിഐ/ടി.എച്ച്.എസ്.എല്‍.സി തത്തുല്യം. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. പി.എസ്.സി അനുശാസിക്കുന്ന യോഗ്യതകള്‍ ഉണ്ടായിരിക്കണം. ഫോണ്‍:04734 231776.

പ്രൊജക്ട് ഫെലോ ഒഴിവ്

പീച്ചിയിലെ വനഗവേഷണ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷത്തെ ഗവേഷണ പദ്ധതിയിലേക്ക് പ്രൊജക്ട് ഫെലോയെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത - ബോട്ടണിയിൽ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. ഫീല്‍ഡ് വർക്കിലെ പരിചയവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിലും ഡോക്കുമെന്റേഷനിലുള്ള അറിവും അഭികാമ്യം. പ്രതിമാസ ഫെലോഷിപ്പ് തുക - 22000 രൂപ.

 2024 ജനുവരി ഒന്നിന് 36 വയസ് കവിയരുത്. പട്ടികജാതി - പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് അഞ്ചും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും വയസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂൺ 18ന്  രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പീച്ചിയിലുള്ള കേരള വനഗവേഷണ സ്ഥാപനത്തില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ www.kfri.res.in ല്‍ ലഭിക്കും. ഫോണ്‍: 0487 2690100.

ഫിഷറീസ് ഗാര്‍ഡ് നിയമനം

ഫിഷറീസ് വകുപ്പിന്റെ 'ഉള്‍നാടന്‍ ജല ആവാസ വ്യവസ്ഥയിലെ സംയോജിത മത്സ്യവിഭവ പരിപാലന പദ്ധതി (ചേറ്റുവ- കരുവന്നൂര്‍ പുഴ) 2022-25 ന്റെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തില്‍ ഫിഷറീസ് ഗാര്‍ഡിനെ നിയമിക്കുന്നു. യോഗ്യത- ഫിഷറീസ് സ്‌കൂളില്‍ നിന്നുള്ള വി.എച്ച്.എസ്.ഇ/ എച്ച്.എസ്.ഇ. സ്രാങ്ക് ലൈസന്‍സ് ഉള്ളവരും മോട്ടോറൈസ്ഡ് വള്ളങ്ങള്‍ ഓടിക്കുന്നതില്‍ കഴിവ് തെളിയിച്ചവരും ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ നിന്നുള്ളവര്‍ ആയിരിക്കണം. ചേറ്റുവ നിവാസികള്‍ക്ക് മുന്‍ഗണന. 

രണ്ടു മിനിറ്റില്‍ 100 മീറ്റര്‍ ദൂരം നീന്താന്‍ അറിഞ്ഞിരിക്കണം. താല്‍പര്യമുള്ളവര്‍ ജൂണ്‍ 21ന് രാവിലെ 11ന് തൃശൂര്‍ പള്ളിക്കുളത്തുള്ള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂന് പങ്കെടുക്കണം. ഫോണ്‍: 0487 2441132.

സ്റ്റുഡന്റ് കൗണ്‍സിലര്‍ നിയമനം

ചാലക്കുടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളിലും പ്രീമെട്രിക് ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗണ്‍സിലറെ കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത- എം.എ. സൈക്കോളജി/എം.എസ്.ഡബ്ല്യൂ. കേരളത്തിന് പുറത്ത് പഠിച്ചവര്‍ തുല്യത സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിങില്‍ സര്‍ട്ടിഫിക്കറ്റ്/ഡിപ്ലോമ, മുന്‍ പരിചയം എന്നിവ അഭികാമ്യം. പ്രായപരിധി- 2024 ജനുവരി ഒന്നിന് 25നും 45നും മധ്യേ.

 പ്രതിമാസ ഹോണറേറിയം 18,000 ഒഴിവുകള്‍: സ്ത്രീ, പുരുഷന്‍ ഒന്നുവീതം. വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ, ബയോഡാറ്റ, വയസ്, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂണ്‍ 22 വൈകിട്ട് അഞ്ചിനകം ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസ്, ഒന്നാം നില, മിനി സിവില്‍ സ്റ്റേഷന്‍, ചാലക്കുടി.പി.ഒ, തൃശ്ശൂര്‍ - 680 307 വിലാസത്തില്‍ സമര്‍പ്പിക്കണം. പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. 
ഫോണ്‍: 0480 2960400, 0480 2706100.

ആർ.സി.സിയിൽ അസിസ്റ്റന്റ് പി.ആർ.ഒ
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് പബ്ലിക് റിലേഷൻസ് ഓഫീസർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ജൂൺ 28 ന് വൈകിട്ട് മൂന്നു വരെ അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rcctvm.gov.in.

ഡാറ്റാ അസിസ്റ്റന്റ് കം ഡാറ്റ അനലിസ്റ്റ്

തിരുവനന്തപുരം ഗവൺമെന്റ് കോളജ് ഫോർ വിമൺ ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിൽ ഡാറ്റാ അസിസ്റ്റന്റ് കം ഡാറ്റ അനലിസ്റ്റ് തസ്തികയിൽ ഒരു ഒഴിവുണ്ട്. 6 മാസത്തേക്കുള്ള കരാർ തസ്തികയാണിത്. 20385 രൂപ പ്രതിമാസം ശമ്പളം നൽകും. ബിരുദാനന്തര ബിരുദവും കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ 60 ശതമാനമോ അതിൽ കൂടുതലോ മാർക്കോടെ ബിരുദാനന്തര ബിരുദവും നേടിയിരിക്കണം. കുറഞ്ഞത് രണ്ട് വർഷത്തെ പരിചയവും ഇംഗ്ലീഷിൽ നല്ല ആശയ വിനിമയ വൈദഗ്ധ്യവുമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണന.        ജൂൺ 24 നു രാവിലെ 10.30 നു കോളജിൽ നടത്തുന്ന വാക്-ഇൻ ഇന്റർവ്യൂ മുഖേനയാണ് നിയമനം.

അധ്യാപക ഇന്റർവ്യൂ വെള്ളിയാഴ്ച

പീരുമേട് സർക്കാർ മോഡൽ റസിഡൻഷ്യൽ സ്കൂളിലെ അധ്യാപക ഒഴിവുകളിലേക്കുള്ള ഇന്റർവ്യൂ വെള്ളിയാഴ്ച (ജൂൺ 14) രാവിലെ 10.30 ന് ഇടുക്കി ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. അപേക്ഷകർ രാവിലെ 9.30 ന് സര്‍ട്ടിഫിക്കറ്റ് പരിശോധനക്കായി ഹാജരാകേണ്ടതാണ്. വിജ്ഞാപന പ്രകാരം അപേക്ഷ സമർപ്പിച്ചവരിൽ അറിയിപ്പ് ലഭിക്കാത്തവര്‍ ഇടുക്കി ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്. ഫോണ്‍ 04862 296297.

താത്ക്കാലിക ഒഴിവ്
 
ദ്വാരക ഗവ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ് തസ്തികയില്‍ താത്ക്കാലിക ഒഴിവ്. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രവൃത്തിപരിചയ  സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ 19 ന് രാവിലെ 10.30 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍-04935 295068.

കൗണ്‍സിലര്‍ നിയമനം
 
ജില്ലയിലെ അഞ്ച് മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളുകളിലും ഹോസ്റ്റലുകളിലും സ്റ്റുഡന്റ് കൗണ്‍സിലര്‍ ഒഴിവുകളിലേയ്ക്ക് നിയമനം നടത്തുന്നു. എം.എ സൈക്കോളജി, എം.എസ്.ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സിലിങ്) യോഗ്യതയുള്ള സ്‌കൂളുകളില്‍ താമസിച്ച് പഠിപ്പിക്കാന്‍ സമ്മതമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

 പ്രായപരിധി 25-  45 നും മധ്യേ. സ്റ്റുഡന്റ് കൗണ്‍സിലിങ് സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന. കേരളത്തിന് പുറത്തുള്ള സര്‍വ്വകലാശാലകളില്‍ നിന്ന് യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ളവര്‍ അപേക്ഷ, ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി സിവില്‍ സ്റ്റേഷനിലെ ഐ.റ്റി.ഡി.പി ഓഫീസില്‍ ജൂണ്‍ 25 ന് രാവിലെ 10 ന് അഭിമുഖത്തിന് എത്തണം. ഫോണ്‍-04936 202230, 9496070333.

വനിതാകമ്മീഷനിൽ ഡെപ്യൂട്ടേഷൻ ഒഴിവ്
        കേരള വനിതാ കമ്മീഷനിൽ നിലവിൽ ഒഴിവുള്ള ഒരു വനിതാ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സർക്കാർ സർവീസിലുള്ള വനിതാ സബ് ഇൻസ്പെക്ടർമാരിൽ (45,600- 95,600) ശമ്പള സ്കെയിലിൽ സേവനമനുഷ്ഠിക്കുന്ന വനിതാ സബ് ഇൻസ്പെക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. നിശ്ചിത ഫോറത്തിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന മെമ്പർ സെക്രട്ടറി, കേരള വനിതാ കമ്മീഷൻ, ലൂർദ്ദ് പള്ളിക്കുസമീപം, പി.എം.ജി, പട്ടം പി.ഒ, തിരുവനന്തപുരം- 695004 എന്ന വിലാസത്തിൽ ജൂലൈ മൂന്നിനകം ലഭ്യമാക്കണം.