കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാൻ അവസരം - JobWalk.in

Post Top Ad

Wednesday, June 26, 2024

കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാൻ അവസരം

കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാൻ അവസരം

കേരള വാട്ടർ അതോറിറ്റിയിൽ ജോലി നേടാൻ അവസരം

കേരള പി എസ് സി കേരള വാട്ടർ അതോറിറ്റിയിലെ അസിസ്റ്റൻ്റ് എൻജിനീയർ (ഇലക്‌ട്രിക്കൽ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക

യോഗ്യത വിവരങ്ങൾ
ഇലക്ട്രിക്കൽ/ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗിൽ ബി.ടെക് ബിരുദം അല്ലെങ്കിൽ തത്തുല്യം.

അല്ലെങ്കിൽ
ഇൻസ്റ്റിറ്റിയൂഷൻ ഓഫ് എഞ്ചിനീയേഴ്‌സിൻ്റെ (ഇന്ത്യ) ഇലക്‌ട്രിക്കൽ എഞ്ചിനീയറിംഗ്/ഇലക്‌ട്രിക്കൽ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങിൽ അസോസിയേറ്റ് മെമ്പർഷിപ്പ് പരീക്ഷയുടെ സെക്ഷനുകളിൽ A&B വിജയിച്ചവർ

പ്രായം: 18 - 36 വയസ്സ്‌
( SC/ ST/ OBC തുടങ്ങിയ സംവരണ വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 53,900 - 1,18,100 രൂപ

ഉദ്യോഗാർത്ഥികൾ 126/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ജൂലൈ 17ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്.പരമാവധി ജോലി അന്വേഷകരിലേക്കു ഷെയർ ചെയ്യുക