ആശുപത്രി വാക്ക്-ഇൻ-ഇന്റർവ്യൂ വഴി ജോലി അവസരം - JobWalk.in

Post Top Ad

Sunday, June 2, 2024

ആശുപത്രി വാക്ക്-ഇൻ-ഇന്റർവ്യൂ വഴി ജോലി അവസരം

ജില്ലാ സഹകരണ ആശുപത്രി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു | Hospital jobs in kerala.

ജില്ലാ സഹകരണ ആശുപത്രി വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു | Hospital jobs in kerala.

ജില്ലാ സഹകരണ ആശുപത്രി  (NS Hospital )വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കി ഇന്റർവ്യൂ വഴി ജോലി നേടുക. പരമാവധി ഷെയർ കൂടി ചെയ്യുക.

ജോലി ഒഴിവുകൾ

1. സെക്യൂരിറ്റി ഓഫീസർ
യോഗ്യത: കേന്ദ്ര പ്രതിരോധ സേനയിൽ നിന്നും വിരമിച്ച ഓണററി ക്യാപ്റ്റൻ /ലഫ്റ്റനന്റ് / സുബേദാർ മേജർ അല്ലെങ്കിൽ സംസ്ഥാന പോലീസ് സേനയിൽ നിന്നും വിരമിച്ച സർക്കിൾ ഇൻസ്പെക്‌ടർ റാങ്കിൽ കുറയാത്തവരേയും പരിഗണിക്കും. ശാരീരിക ക്ഷമത അഭികാമ്യം.

2. ഹാർഡ്വെയർ / നെറ്റ‌്വർക്ക് ടെക്ന‌ീഷ്യൻ
യോഗ്യത:ഗവ. അംഗീകൃത ഡിപ്ലോമ ഇൻ ഐ.ടി.യും, സി.സി.എൻ.എ./ സി.സി.എൻ.പി. സർട്ടിഫിക്കേഷനും ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

4. എ.സി. ടെക്നീഷ്യൻ
യോഗ്യത: ഗവ. അംഗീകൃത ഐ.ടി.ഐ. (മെക്കാനിക് റെഫ്രിജറേഷൻ & എ.സി) യും എച്ച്.വി.എ.സി.യിൽ ഒരു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.

5. ഇലക്ട്രീഷ്യൻ
യോഗ്യത: ഗവ.അംഗീകൃത ഐ.ടി.ഐ.യും രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയവും.

സ്ഥലം: സംഘം അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ് (എൻ. എസ്. സഹകരണ ആശുപത്രി കാമ്പസ്, പാലത്തറ, കൊല്ലം)
തീയതി: 2024 ജൂൺ 6 വ്യാഴാഴ്‌ച രാവിലെ 9.30 മുതൽ.

പ്രായം സഹകരണസംഘം നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയം. കൂടിക്കാഴ്ച‌ക്കെത്തുന്നവർ ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ പകർപ്പും ഹാജരാക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ രാവിലെ 8.30 മുൻപ് റിപ്പോർട്ട് ചെയ്യേണ്ടതാണ്.