ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നിരവധി ജോലി ഒഴിവുകൾ
എറണാകുളം ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ വിവിധ തസ്തികകളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ താത്കാലികമായി ജോലി ചെയ്യുവാന്‍ താത്പര്യമുള്ള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
നിയമനം ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും.
ഫിസിയോതെറാപ്പിസ്റ്റ്
യോഗ്യത: അംഗികൃത സ്ഥാപനത്തില്‍ നിന്നും ലഭിച്ച ഡിപിടി/ബിപിടി തത്തുല്യ സര്‍ട്ടിഫിക്കറ്റ്. ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം.
പഞ്ചകര്‍മ്മ തെറാപ്പിസ്റ്റ് (ഫീമെയില്‍)
യോഗ്യത: ഡി എ എം ഇ അംഗീകരിച്ച ആയൂര്‍വേദ തെറാപ്പിസ്റ്റ് കോഴ്സ് സര്‍ട്ടിഫിക്കറ്റ്.ദിവസ വേതനം 600 രൂപ. നിയമന കാലാവധി 179 ദിവസം.
റിസപ്ഷനിസ്റ്റ് കം ഓഫീസ് അറ്റന്‍ഡന്റ്
യോഗ്യത: എസ് എസ് എല്‍ സി, കമ്പ്യൂട്ടര്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്. ടൂ വീലര്‍ ലൈസന്‍സ്.
ഫാര്‍മസി അറ്റന്‍ഡര്‍:
യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം.
ദിവസ വേതനം 600 രൂപ.
നിയമന കാലാവധി 179 ദിവസം
സാനിറ്റേഷന്‍ വര്‍ക്കര്‍:
യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം. ദിവസ വേതനം 550 രൂപ.
ഹെല്‍പ്പര്‍:
യോഗ്യത: എസ് എസ് എല്‍ സി/തത്തുല്യം. ദിവസ വേതനം 550 രൂപ.
അപേക്ഷകര്‍ 5 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച അപേക്ഷ, തിരിച്ചറിയല്‍ രേഖകള്‍, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജൂണ്‍ 13ന് രാവിലെ 11 ന് സ്ഥാപന മേധാവി മുമ്പാകെ ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ ഓഫീസ് സമയത്ത് രാവിലെ 10-15 മുതല്‍ വൈകീട്ട് 05-15 വരെ )നേരിട്ട് അന്വേഷിച്ച് അറിയാം.