ഹോസ്റ്റലുകളില്‍ വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. - JobWalk.in

Post Top Ad

Friday, May 31, 2024

ഹോസ്റ്റലുകളില്‍ വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു.

ഹോസ്റ്റലുകളില്‍ വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

 
ഹോസ്റ്റലുകളില്‍ വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസിന് കീഴിലെ പ്രീമെട്രിക്-എം.ആര്‍.എസ് ഹോസ്റ്റലുകളില്‍ വാച്ച്മാന്‍, കുക്ക്, ആയ, സ്വീപ്പര്‍ തസ്തികകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. 
25-50 നും ഇടയില്‍ പ്രായമുള്ള വൈത്തിരി താലൂക്ക് പരിധിയിലെ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം.താല്പര്യം ഉള്ളവർക്ക് ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു നോക്കിയ ശേഷം ജോലി നേടുക.

പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.താത്പര്യമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ ആറിന് രാവിലെ 10.30 ന് കല്‍പ്പറ്റ ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. 
ഫോണ്‍- 04936-202232

മറ്റു ജോലി ഒഴിവുകളും 

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിൽ താത്ക്കാലിക അദ്ധ്യാപക ഇന്റർവ്യൂ

IHRD-യുടെ പൈനാവ് മോഡൽ പോളിടെക്‌നിക് കോളേജിൽ  ഡെമോൺസ്‌ട്രേറ്റർ ഇൻ ബയോമെഡിക്കൽ ഒഴിവിലേയ്ക്ക് താത്ക്കാലിക നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 

യോഗ്യത - ഫസ്റ്റ് ക്ലാസ് ഡിപ്ലോമ. താല്പര്യമുള്ളവർ ജൂൺ നാലിനു രാവിലെ 10ന് ബയോഡേറ്റയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റുകളുടെ ഓരോ പകർപ്പും സഹിതം കോളേജിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 04862 297617, 9947130573, 9744157188.

അധ്യാപക ഒഴിവ്

തിരുവനന്തപുരം നെടുമങ്ങാട് ആറ്റിൻപുറം ഗവ. യു.പി. സ്കൂളിൽ യു.പി. (അറബിക്) പാർട്ട് ടൈം, യു.പി. (ഹിന്ദി) പാർട്ട് ടൈം എന്നീ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനത്തിന് ജൂൺ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് സ്കൂളിൽ വച്ച് അഭിമുഖം നടത്തും. ഓരോ ഒഴിവുകളാണുള്ളത്. 
താല്പര്യമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്നു ഹെഡ്മിസ്ട്രസ് അറിയിച്ചു.

ട്രെയിനറെ ആവശ്യമുണ്ട്

പാലക്കാട്, അയിലൂര്‍ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ പാവ/കളിപ്പാട്ട നിര്‍മാണം, മണ്‍പാത്ര നിര്‍മാണം, പരമ്പരാഗത കൊട്ട, വട്ടി, മുറംനിര്‍മാണം എന്നിവയില്‍ പ്രാവീണ്യമുള്ള ട്രെയിനര്‍മാരെ അവശ്യമുണ്ട്. ആധാര്‍ കാര്‍ഡ്, മറ്റ്‌സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കോളേജില്‍ എത്തണം. 
ഫോണ്‍ : 04923 241766, 8547005029.