നല്ലൊരു ജോലി നോക്കുന്നവർക്ക് പ്ലെയിസ്‌മെന്റ് ഡ്രൈവ് നടത്തുന്നു
പ്ലെയിസ്‌മെന്റ് ഡ്രൈവ് നടത്തുന്നു
നെയ്യാറ്റിൻകര എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്‌മെൻറ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒരു സ്വകാര്യ സ്ഥാപനത്തിലേക്ക് ഒഴിവുകൾ.
ബിസിനസ് ഡെവലപ്‌മെൻറ് എക്‌സിക്യൂട്ടീവ്, സീനിയർ ബിസിനസ് ഡെവലപ്‌മെൻറ്, അസിസ്റ്റന്റ് ബിസിനസ് മാനേജർ, ബിസിനസ് മാനേജർ എന്നീ തസ്തികകളിലേക്ക് പ്ലെയിസ്‌മെന്റ് ഡ്രൈവ് നടത്തുന്നു.
ഡിഗ്രി യോഗ്യതയുള്ള 21-45 പ്രായപരിധിയിലുള്ള ഉദ്യോഗാർഥികൾ ഫോൺ നമ്പറിൽ വിളിച്ചോ, നെയ്യാറ്റിൻകര എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന കരിയർ ഡെവലപ്‌മെൻറ് സെന്ററിൽ നേരിട്ടെത്തിയോ രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു.
അവസാന തിയതി മെയ് 13.
✅ജില്ലയിലെ സർക്കാർ സ്ഥാപനത്തിൽ ഫാർമസിസ്റ്റ് ഗ്രേഡ് -2 തസ്തികയിൽ രണ്ടു താത്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു.
പട്ടിക വർഗ വിഭാഗത്തിന് സംവരണം ചെയ്തിരിക്കുന്ന ഒഴിവിലേക്ക് 18 വയസിനും 41 വയസിനും ഇടയിൽ പ്രായമുള്ള, പ്ലസ് ടു /തത്തുല്യം, ഫാർമസിയിലുള്ള ഡിപ്ലോമയും കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷനും ഉള്ളവർക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള പട്ടിക വർഗ വിഭാഗം ഉദ്യോഗാർഥികൾ മേയ് 15 നു മുൻപായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്