നാളികേര വികസന ബോർഡിൽ ജോലി നേടാൻ അവസരം | Coconut Development Board Recruitment 2024- 2025 - JobWalk.in

Post Top Ad

Sunday, April 14, 2024

നാളികേര വികസന ബോർഡിൽ ജോലി നേടാൻ അവസരം | Coconut Development Board Recruitment 2024- 2025

നാളികേര വികസന ബോർഡിൽ ജോലി നേടാൻ അവസരം | Coconut Development Board Recruitment 2024- 2025

നാളികേര വികസന ബോർഡിൽ ജോലി നേടാൻ അവസരം | Coconut Development Board Recruitment 2024- 2025

Coconut Development Board Recruitment 2024- 2025: കേരള കാർഷിക സർവകലാശാലയുടെ ബാലരാമപുരം, കട്ടച്ചൽക്കുഴി നാളികേര ഗവേഷണ കേന്ദ്രത്തിൽ ഫാം ഓഫീസർ ഗ്രേഡ്-II തസ്തികയിലേയ്ക്ക് രണ്ട് ഒഴിവുകളിലേയ്ക്ക് അപേക്ഷ ക്ഷണിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം അപേക്ഷിക്കുക.ഷെയർ ചെയ്യുക.

 യോഗ്യത വിവരങ്ങൾ?

1) ബി.എസ്.സി അഗ്രികൾച്ചർ/ഹോർട്ടികൾച്ചർ - കെ.എ.യു അംഗീകരിച്ചത്

2) സർവകലാശാല/സർക്കാർ/അർധ സർക്കാർ/ഐ.സി.എ.ആർ സ്ഥാപനങ്ങളിലെ ഫാമുകളിലെ പ്രവർത്തി പരിചയം

ശമ്പള വിവരങ്ങൾ?

ദിവസവേതനാടിസ്ഥാനത്തിൽ (പ്രതിദിനം 1,185/- രൂപ നിരക്കിൽ/സർവകലാശാല നിശ്ചയിക്കുന്ന നിരക്കിൽ)

പ്രായപരിധി വിവരങ്ങൾ?

36 വയസ്സ് (പ്രായപരിധിയിൽ നിയമാനുസൃതമായ ഇളവ് ഉണ്ടായിരിക്കും

നിബന്ധനകളും വ്യവസ്ഥകളും

നിയമനം പൂർണ്ണമായും താൽക്കാലികവും, ദിവസവേതനാടിസ്ഥാനത്തിലുമായിരിക്കും നിയമനം ലഭിക്കുന്ന വ്യക്തിയുടെ സേവനം തൃപ്തികരമല്ലെങ്കിൽ ജോലിയിൽ നിന്നും നീക്കം ചെയ്യുന്നതിനുളള പൂർണ്ണാധികാരം സ്ഥാപന മേധാവിയിൽ നിക്ഷിപ്തമായിരിക്കും.

ഉദ്യോഗാർത്ഥികൾക്ക് ഇൻ്റർവ്യൂവിനോ, മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കോ പങ്കെടുക്കുന്നതിന് TA/DA-യ്ക്ക് അർഹതയുണ്ടായിരിക്കില്ല.

ഈ സേവനത്തിന് നിശ്ചയിക്കപ്പെട്ട പ്രതിഫലം സ്വീകരിക്കാനല്ലാതെ ജോലിയ്ക്ക് നിയോഗിക്കപ്പെട്ട വ്യക്തിയ്ക്ക് സർവകലാശാലയിൽ നിന്നും യാതൊരുവിധ ആനുകൂല്യങ്ങൾക്കോ, അവകാശങ്ങൾക്കോ അർഹതയുണ്ടായിരിക്കുന്നതല്ല.

എങ്ങനെ ജോലി നേടാം?

താല്പര്യമുളള ഉദ്ദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം 22.04.2024-5 രാവിലെ 10.00 മണിയ്ക്ക് നടത്തുന്ന വോക്ക്-ഇൻ-ഇന്റർവ്യൂവിന് ഹാജരാകേണ്ടതാണ്.
ഉദ്ദ്യോഗാർത്ഥികളുടെ എണ്ണത്തിനനുസൃതമായി ആവശ്യമെന്ന് കണ്ടാൽ എഴുത്ത് പരീക്ഷ നടത്തുന്നതായിരിക്കും.

വിശദ വിവരങ്ങൾക്ക് ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. (രാവിലെ 10.00 മണി മുതൽ 5.00 മണി വരെ) 0471-2400621