സർക്കാർ ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും ജോലി
കേരളത്തിലെ സർക്കാർ ആശുപത്രികളിലും, മെഡിക്കൽ കോളേജുകളിലും വന്നിട്ടുള്ള വിവിധ ജോലി ഒഴിവുകൾ ആണ് ചുവടെ നൽകിയിരിക്കുന്നത്, താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ജോലി ഒഴിവുകൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ജോലി നേടുക. പരമാവധി ഷെയർ ചെയ്യുക.
ഇ.സി.ജി ടെക്നീഷ്യൻ ഒഴിവ്
തിരുവനന്തപുരം : കോട്ടുകാൽ ഗ്രാമപഞ്ചായത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ എച്.എം.സി മുഖേന നിയമനം നടത്തുന്നു. ഇ.സി.ജി ആൻഡ് ആഡിയോമെട്രിക് ടെക്നോളജിൽ വി. എച്ച്. എസ്. ഇ യോഗ്യതയും പ്രവർത്തി പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർക്ക് വയസ്, യോഗ്യത, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റിൻ്റെ അസലും പകർപ്പും സഹിതം മാർച്ച് 21ന് രാവിലെ 11 മണിക്ക് കോട്ടുകാൽ കുടുംബാരോഗ്യ കേന്ദ്രത്തിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാവുന്നതാണെന്ന് മെഡിക്കൽ ഓഫീസർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7994697231.
ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്
തിരുവനന്തപുരം : കേരള സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ്ഗ കമ്മീഷനിൽ നിലവിലുള്ള ഡാറ്റാ എൻട്രി ഓപ്പറേറ്ററുടെ (കരാർ നിയമനം) ഒരു ഒഴിവിലെ നിയമനത്തിനായി മാർച്ച് 25 ന് രാവിലെ 10.00 മണി മുതൽ വാക്ക്-ഇൻ- ഇന്റർവ്യൂ കമ്മീഷൻ ആസ്ഥാനത്ത് വച്ച് (അയ്യങ്കാളി ഭവൻ, വെള്ളയമ്പലം) നടത്തുന്നു. പ്രായപരിധി 18-36 (സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് അനുവദനീയമാണ്) 11 മണിക്ക് രജിസ്ട്രേഷൻ അവസാനിക്കുന്നതും അതിനുശേഷം വരുന്നവരെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അനുവദിക്കുന്നതുമല്ല. ഇൻ്റർവ്യൂവിന് പങ്കെടുക്കുന്നവർ എസ്.എസ്.എൽ.സി., ഡി.സി.എ., എം.എസ്. ഓഫീസ്, ടൈപ്പ് റൈറ്റിംഗ് (ഇംഗ്ലീഷ്, മലയാളം), പ്രവൃത്തി പരിചയമുണ്ടെങ്കിൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ രേഖ എന്നിവയുടെ ഒറിജിനലും, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും കൊണ്ടു വരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2580310 എന്ന നമ്പറിൽ ബന്ധപ്പെടുക.
🌍 വാക്-ഇൻ-ഇന്റർവ്യൂ
എറണാകുളം തൃപ്പൂണിത്തുറ ഗവ ആയുർവേദ ആശുപത്രിയിൽ ഒഴിവുള്ള ഡ്രൈവർ കം സെക്യൂരിറ്റി ഗാർഡ് തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ 580 രൂപ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം .
യോഗ്യത : പ്രായം 50 വയസ്സിൽ താഴെ ആയിരിക്കണം, കാഴ്ച തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഹെവി വാഹനങ്ങളായ ബസ്, ടാങ്കർ ലോറി മുതലായവ ഓടിക്കുന്നതിനുള്ള ലൈസൻസ്, ബാഡ്ജ് എന്നിവയുടെ ഒറിജിനൽ ഹെവി വാഹനങ്ങൾ ഓടിച്ചതിന്റെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ് എന്നിവ ഹാജരാക്കണം.01.01.24 നു 50 വയസ്സ് പൂർത്തിയായവർ അപേക്ഷിക്കേണ്ടതില്ല.
താത്പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് 26 ഉച്ചക്ക് 2.30 ന് തൃപ്പൂണിത്തുറ ആയുർവേദ കോളേജ് ആശുപത്രി ഓഫീസിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ 0484 2777489 എന്ന നമ്പറിലോ ആശുപത്രി ഓഫീസിൽ നിന്നു നേരിട്ടോ അറിയാം.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിയമനം.
മലപ്പുറം : മഞ്ചേരി സർക്കാർ മെഡിക്കൽകോളേജ് ആശുപത്രിയിൽ എച്ച്. ഡി. എസിനു കീഴിൽ ജൂനിയർ കാത്ത് ലാബ് ടെക്നീഷ്യൻ, സെക്യൂരിറ്റി സ്റ്റാഫ്, ന്യൂറോ ടെക്നീഷ്യൻ എന്നീ തസ്തികകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.
സർക്കാർ അംഗീകൃത ബി.സി.വി.ടി/ഡി.സി.വി.ടി കോഴ്സ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, കാത്ത് ലാബ് പ്രവൃത്തി പരിചയം എന്നിവയാണ് ജൂനിയർ കാത്ത് ലാബ് ടെക്നീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 20ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. സെക്യൂരിറ്റി സ്റ്റാഫിലേക്ക് അപേക്ഷിക്കുന്നവർ കര/വ്യോമ/നാവിക സേനയിൽ നിന്നും വിരമിച്ച 56 വയസ്സ് കവിയാത്തവരായിരിക്കണം. മഞ്ചേരി നിവാസികൾക്ക് മുൻഗണന. അഭിമുഖം മാർച്ച് 23ന് രാവിലെ 10 ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും.
മഞ്ചേരി മെഡിക്കൽ കോളേജിൽ നിയമനം
സർക്കാർ അംഗീകൃത ന്യൂറോ ടെക്നോളജിയിൽ ഡിപ്ലോമ, രജിസ്ട്രേഷൻ എന്നിവയാണ് ന്യൂറോ ടെക്നീഷ്യൻ തസ്തികയിലേക്കുള്ള യോഗ്യത. 45 വയസ്സ് കവിയരുത്. അഭിമുഖം മാർച്ച് 25ന് രാവിലെ പത്തിന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ നടക്കും. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസ് സമയങ്ങളിൽ ലഭ്യമാകും.
ഫോൺ : 0483 2762 037.