ഭക്ഷ്യ സുരക്ഷ വകുപ്പിൽ ജോലി നേടാൻ അവസരം.
കേരള പി എസ് സി ഫുഡ് സേഫ്റ്റി ( ഭക്ഷ്യ സുരക്ഷ) വകുപ്പിലെ ഫുഡ് സേഫ്റ്റി ഓഫീസർ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിക്കുക.
യോഗ്യത: ബിരുദം (ഫുഡ് ടെക്നോളജി / ഡയറി ടെക്നോളജി / ബയോടെക്നോളജി / ഓയിൽ ടെക്നോളജി / അഗ്രികൾച്ചറൽ സയൻസ് / വെറ്ററിനറി സയൻസസ് / ബയോകെമിസ്ട്രി / മൈക്രോബയോളജി) / കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം / മെഡിസിനിൽ ബിരുദം
പ്രായം: 18- 36 വയസ്സ് (SC/ ST/OBC വിഭാഗത്തിന് നിയമാനുസൃതമായ വയസിളവ് ലഭിക്കും)
ശമ്പളം: 39,300 - 83,000 2
ഉദ്യോഗാർത്ഥികൾ 006/2024 എന്ന കാറ്റഗറി നമ്പർ ഉപയോഗിച്ച് ഏപ്രിൽ 3ന് മുൻപായി ഓൺലൈനായി പി എസ് സി പ്രൊഫൈൽ വഴി അപേക്ഷിക്കുക. വിശദവിവരങ്ങൾ നോട്ടിഫിക്കേഷനിൽ നൽകിയിട്ടുണ്ട്