താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ നിരവധി ജോലി അവസരങ്ങൾ,kerala government jobs 2024 - JobWalk.in

Post Top Ad

Friday, February 23, 2024

താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ നിരവധി ജോലി അവസരങ്ങൾ,kerala government jobs 2024

താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ നിരവധി ജോലി അവസരങ്ങൾ, kerala government jobs 2024

താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ നിരവധി ജോലി അവസരങ്ങൾ, kerala government jobs 2024

വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ, വിവിധ സർക്കാർ സ്ഥാപനങ്ങളിൽ ജോലി.

തിയേറ്റർ അസിസ്റ്റന്റ് നിയമനം

കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ തിയേറ്റർ അസിസ്റ്റന്റ് (അനാട്ടമി വിഭാഗം) തസ്തികയിലേക്ക് താത്കാലികമായി ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ ഫെബ്രുവരി 29ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0474-2572574.

ഡാറ്റ എൻട്രി ഓപ്പറേഷൻ

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സ്ഥാപനമായ എസ്.സി.ഇ.ആർ.ടി (കേരള) യിലേക്ക് പാഠ്യപദ്ധതി പരിഷ്ക്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി തമിഴ്, കന്നട വിഷയങ്ങളിൽ ഡാറ്റാ എൻട്രി ജോലികൾ ചെയ്യുന്നതിനു വാക്-ഇൻ-ഇന്റർവ്യൂ നടത്തി താത്കാലികാടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർമാരെ നിയമിക്കുന്നു. പ്ലസ്ടുവും തമിഴിലോ കന്നടയിലോ ടൈപ്പിങ് വേഗതയും ഇൻ-ഡിസൈൻ സോഫ്റ്റ് വെയറിൽ പ്രാവീണ്യവുമുള്ളവർക്കു പങ്കെടുക്കാം. മാർച്ച് ഒന്നിനാണ് അഭിമുഖം. പങ്കെടുക്കാൻ താത്പര്യമുള്ളവർ ബയോഡാറ്റ, പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവ സഹിതം പ്രായോഗിക പരീക്ഷയിൽ പങ്കെടുക്കണമെന്ന് ഡയറക്ടർ അറിയിച്ചു.

താത്ക്കാലിക നിയമനം

തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍സ്ഥാപനത്തില്‍ റേഡിയോതെറപ്പി വിഭാഗത്തില്‍ ലെക്ച്‌റര്‍/ അസിസ്റ്റന്റ് പ്രൊഫസര്‍ റേഡിയേഷന്‍ ഫിസിക്‌സ് തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്ക് നിയമനം നടത്തും.യോഗ്യത: ഏതെങ്കിലും അംഗീകൃത യൂണിവേഴ്‌സിറ്റിയിലെ എം എസ് സി ഫിസിക്‌സ് രണ്ടാം ക്ലാസ്സ് ബിരുദം ആന്‍ഡ് റേഡിയോളജിക്കല്‍ ഫിസിക്‌സില്‍ ഒരു വര്‍ഷത്തെ പരിശീലനം അല്ലെങ്കില്‍ റേഡിയേഷന്‍ ഫിസിക്‌സ്, മെഡിക്കല്‍ റേഡിയേഷന്‍ ഫിസിക്‌സ്, മെഡിക്കല്‍ ഫിസിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദം ആന്‍ഡ് ഭാഭാ അറ്റോമിക് റീസര്‍ച്ച് സെന്ററില്‍ നിന്നുള്ള ആര്‍ എസ് ഒ ലെവല്‍ III സര്‍ട്ടിഫിക്കറ്റ്.

പ്രായപരിധി: 18-41 (ഇളവുകള്‍ അനുവദനീയം). യോഗ്യതതെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് നാലിനകം പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
ഫോണ്‍ -0484 2312944.

ഹിന്ദി അധ്യാപക ഒഴിവ്

ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ ഹിന്ദി (ജൂനിയർ) തസ്തികയിൽ ഭിന്നശേഷി –കാഴ്ച പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി മാർച്ച് അഞ്ചിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ലാബ് ടെക്നീഷ്യൻ നിയമനം

തിരുവനന്തപുരം, പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രത്തിൽ താൽക്കാലികാടിസ്ഥാനത്തിൽ വാക് ഇൻ ഇന്റർവ്യൂ മുഖേന ലാബ് ടെക്നീഷ്യനെ നിയമിക്കുന്നു. DMLT(DME)/ BSC MLT പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ ആണ് യോഗ്യത. 2024 ഫെബ്രുവരി 28 രാവിലെ 11 മണിക്ക് പുതുക്കുറിച്ചി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇന്റർവ്യൂ നടക്കും. ഫോൺ: 0471 2426562.

വാക്-ഇൻ -ഇന്റർവ്യൂ

സെന്റർ ഫോർ ഡെവലപ്പ്മെൻ്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) യുടെ ഇ - ഗവേണൻസ് ഡിവിഷൻ നടപ്പിലാക്കിവരുന്ന സ്റ്റേറ്റ് ലെവൽ ഏജ൯സി ഇലക്ഷ൯ ഡിപ്പാർട്ട്മെ൯്റ് പ്രോജക്ടിലേയ്ക്ക് കരാർ വ്യവസ്ഥയിൽ താത്കാലിക നിയമനത്തിന് വാക് -ഇൻ -ഇൻ്ർവ്യൂ നടത്തുന്നു. 

ടെക്നിക്കൽ അസിസ്റ്റ൯്റ്.

 പ്രതിമാസം : 21,175 രൂപ .  യോഗ്യത:3 വർഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമ ഇ൯ സി.എസ്/ഐടി/ഇലക്ട്രോണിക്സ്.രണ്ടു വർഷത്തെ പ്രവൃത്തി പരിചയം. 

യോഗ്യതകൾ ഉളള ഉദ്യോഗാർഥികൾക്കായി ഫെബ്രുവരി27 ന് രാവിലെ 10 മുതൽ സി-ഡിറ്റ് റീജയണൽ സെൻ്റർ എറണാകുളം  ഡി ബ്ലോക്ക്, സെക്ക൯്റ് ഫ്ലോർ, ജവഹർലാൽ നെഹ്റു ഇ൯ഡോർ സ്റ്റേഡിയം, കലൂർ  വാക്-ഇൻ-ഇൻ്റർവ്യൂ നടത്തുന്നു.  ഉയർന്ന പ്രായ പരിധി  35 വയസ്സ്. താത്പര്യമുള്ളവർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, സർട്ടിഫിക്കേഷനുകൾ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും, പകർപ്പുകളും സഹിതം അഭിമുഖത്തിനായി നേരിട്ട് ഹാജരാകണം. www.cdit.org, www.careers.cdit.org.