കുടുംബശ്രീ ജില്ലാ മിഷന്‍ തൊഴിൽ മേള ഉൾപ്പെടെ,ഡാറ്റാ എൻട്രി തുടങ്ങി മറ്റു ജോലികളും
കേരളത്തിൽ വിവിധ ജില്ലകളിലായി വന്നിട്ടുള്ള ജോലി അവസരങ്ങൾ
തൊഴില്‍ മേള മാര്‍ച്ച് 2 ന്
കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ ജില്ലാ മിഷന്‍, ക്ലാസിക് എച്ച്.ആര്‍ സൊല്യൂഷന്‍സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് രണ്ടിന് രാവിലെ 9.30 മുതല്‍ പനമരം വിജയ കോളേജില്‍ തൊഴില്‍ മേള സംഘടിപ്പിക്കും.
അക്കൗണ്ടന്റ്, ബില്ലിംഗ്, ക്യാഷര്‍, ഷോറൂം സെയില്‍സ്, ടെലി കോളര്‍, റിസപ്ഷനിസ്റ്റ് തസ്തികകളിലാണ് നിയമനം. ഉദ്യോഗാര്‍ഥികള്‍ ഡി.ഡബ്ല്യൂ.എം.എസ് കണക്ട് ആപ്ലിക്കേഷനില്‍ രജിസറ്റര്‍ ചെയ്യണം.
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ ഒഴിവ്
മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ ഒരു ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററുടെ താത്ക്കാലിക ഒഴിവ്. ബിരുദധാരികളും കമ്പ്യൂട്ടറില്‍ പ്രാവീണ്യമുള്ളവരും മലയാളം ടൈപ്പിംഗ് അറിവുള്ളവരും നിശ്ചിത പ്രായപരിധിയുള്ളവരും മാര്‍ച്ച് രണ്ടിന് രാവിലെ 11ന് മംഗല്‍പാടി പഞ്ചായത്ത് ഓഫീസില്‍ നടത്തുന്ന കൂടിക്കാഴ്ചയില്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. ഫോണ്‍ 04998 240221.
ഓവര്‍സിയര്‍ ഒഴിവ്
മംഗല്‍പാടി ഗ്രാമപഞ്ചായത്തില്‍ എം.ജി.എന്‍.ആര്‍.ഇ.ജി.എസ് വിഭാഗത്തില്‍ ഓവര്‍സിയര്‍ തസ്തികയില്‍ ഒഴിവ്. യോഗ്യത സിവില്‍ എഞ്ചിനീയറിംഗ് ബിരുദം / ഡിപ്ലോമ. ഫോണ്‍ 04998 240221.
പാരമ്പര്യേതര ട്രസ്റ്റി നിയമനം
കണ്ണൂര്‍ താലൂക്കിലെ ശ്രീപൂതൃക്കോവില്‍ ബലഭദ്ര ക്ഷേത്രത്തില്‍ പാരമ്പര്യേതര ട്രസ്റ്റിമാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം തലശ്ശേരി അസി.കമ്മീഷണറുടെ ഓഫീസിലും മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ വെബ്സൈറ്റായ https://ift.tt/Z87KHod ല്‍ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷ മാര്‍ച്ച് 27ന് വൈകീട്ട് അഞ്ച് മണിക്കകം തലശ്ശേരി അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ ലഭിക്കണം.