മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ,മൾട്ടി ടാസ്കിംഗ് സ്റ്റാഫ്,റിസർച്ച് അസിസ്റ്റൻ്റ്,ലാബ് ടെക്നിഷ്യൻ, തുടങ്ങി നിയമനം - JobWalk.in

Post Top Ad

Wednesday, February 28, 2024

മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ,മൾട്ടി ടാസ്കിംഗ് സ്റ്റാഫ്,റിസർച്ച് അസിസ്റ്റൻ്റ്,ലാബ് ടെക്നിഷ്യൻ, തുടങ്ങി നിയമനം

മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ,മൾട്ടി ടാസ്കിംഗ് സ്റ്റാഫ്,റിസർച്ച് അസിസ്റ്റൻ്റ്,ലാബ് ടെക്നിഷ്യൻ, തുടങ്ങി നിയമനം


മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ,മൾട്ടി ടാസ്കിംഗ് സ്റ്റാഫ്,റിസർച്ച് അസിസ്റ്റൻ്റ്,ലാബ് ടെക്നിഷ്യൻ, തുടങ്ങി നിയമനം

മൾട്ടി ടാസ്കിംഗ് സ്റ്റാഫ് നിയമനം

എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് മൾട്ടി ടാസ്കിംഗ് സ്റ്റാഫിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃത ബോർഡിൽ നിന്നുള്ള ഹൈസ്കൂൾ/മെട്രിക് തത്തുല്യം. അഭിലഷണീയമായ യോഗ്യതകൾ ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. വേതനം 18.000. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് 5 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കണം

🛑 മെഡിക്കൽ കോളേജിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം

ഡാറ്റാ എൻട്രി ഓപ്പറേറ്റർ നിയമനം
എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് ഡാറ്റാ എൻട്രി ഓപ്പറേറ്ററിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: ഡാറ്റാ എൻട്രിയിലും ഡാറ്റാ മാനേജ്മെൻറിലും അറിവുള്ള ബിരുദം. വേതനം 20,000 ഏകീകരിച്ച വേതനം. മറ്റ് അലവൻസുകൾ ഇല്ലാതെ.

അഭിലഷണീയമായ യോഗ്യതകൾ:

 ആരോഗ്യ മേഖലയിൽ പ്രവൃത്തി പരിചയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ മാർച്ച് ഏഴിന് രാവിലെ 11 മണിക്ക് പ്രായം, യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസ്സലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം അഭിമുഖത്തിൽ പങ്കെടുക്കാം.

🛑 റിസർച്ച് അസിസ്റ്റന്റ് നിയമനം

എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് റിസർച്ച് അസിസ്റ്റൻറിനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

 യോഗ്യത :പ്രസക്തമായ വിഷയത്തിൽ (മെഡിക്കൽ മൈക്രോബയോളജി/മോളിക്യുലാർ ബയോളജി ബയോടെക്നോളജി) ബിരുദാനന്തര ബിരുദം.

അഭിലഷണീയമായ യോഗ്യതകൾ:

1. മോളിക്യുലാർ ഡയഗ്നോസ്റ്റിക് ലബോറട്ടറിയിൽ പ്രവൃത്തിപരിചയം

2. കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലും ഡാറ്റാ മാനേജ്മെൻറിലും ഉള്ള അറിവ്

35,000 ഏകീകരിച്ച വേതനം മറ്റ് അലവൻസുകൾ ഇല്ലാതെ

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് നാലിന് രാവിലെ 11 മണിക്ക് (ബന്ധപ്പെട്ട പ്രായം. യോഗ്യത, അനുഭവപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം) അഭിമുഖത്തിൽ പങ്കെടുക്കാം.

🛑 ലാബ് ടെക്നിഷ്യൻ നിയമനം

എറണാകുളം ഗവ: മെഡിക്കൽ കോളേജിലെ മൈക്രോബയോളജി വകുപ്പിന് കീഴിലുള്ള വിആർഡിഎൽ ഒരു വർഷത്തേക്ക് ലാബ് ടെക്നിഷ്യനെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത അംഗീകൃത സർവകലാശാലയിൽ നിന്നും ബി.എസ്.സി എം.എൽ ടി അല്ലെങ്കിൽ പ്ലസ് ടുവും ഡിഎംഇ അംഗീകൃത മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഡിപ്ലോമ അല്ലെങ്കിൽ ഹൈസ്കൂളിലെ 5 വർഷത്തെ ലബോറട്ടറി പരിചയം.

അഭിലഷണീയ യോഗ്യത കമ്പ്യൂട്ടർ ആപ്ലിക്കേഷൻസിലും ഡാറ്റാ മാനേജ്മെൻറിലുമുള്ള അറിവ്. വേതനം 20000 പ്ലസ് എച്ച് ആർ എ ഡി എസ് ടി മാനദണ്ഡങ്ങൾ അനുവദനീയമായ വർദ്ധനവ് അനുസരിച്ച്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് പ്രായം, യോഗ്യത, അനുഭവ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ (അസലും കൃത്യമായി സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും) സഹിതം എറണാകുളം ഗവ: മെഡിക്കൽ കോളേജിൽ മാർച്ച് 6ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം.  

🛑 നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പിന് അവസരം.

എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ജിയോളജി / എര്‍ത്ത് സയന്‍സ്, സോഷ്യോളജി, സോഷ്യല്‍ വര്‍ക്ക്, ബോട്ടണി, വികസന പഠനവും തദ്ദേശ വികസനവും എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരികള്‍ക്കും സിവില്‍ എഞ്ചിനീയറിംഗ്, കൃഷി എന്നീ വിഷയങ്ങളില്‍ ബിരുദധാരികള്‍ക്കും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ പി.ജി ഡിപ്ലോമ വിജയിച്ചവര്‍ക്കും നവകേരളം കര്‍മ്മപദ്ധതിയില്‍ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷിക്കാം.

6 മാസമാണ് കാലാവധി. തെരഞ്ഞെടുക്കപ്പെടുന്നവര്‍ 14 ജില്ലാ മിഷന്‍ ഓഫീസുമായും നവകേരളം കര്‍മ്മപദ്ധതി സംസ്ഥാന ഓഫീസുമായും ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കേണ്ടത്. അതാത് രംഗത്തെ വിദഗ്ദ്ധര്‍ പരിശീലനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കും. വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും പ്രതിമാസം സര്‍ക്കാര്‍ അംഗീകൃത സ്റ്റൈപന്‍ഡും നല്‍കുന്നതാണ്. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുക്കുക. നവകേരളം കര്‍മപദ്ധതി നല്‍കിയിട്ടുള്ള ഓണ്‍ലൈന്‍ സംവിധാനം https://ift.tt/AcJlOMF മുഖേന 2024 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 10 വരെ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്.
പ്രായപരിധി 27 വയസ്സ്.