സാമൂഹ്യ നീതി വകുപ്പിൽ കരാര്‍ അടിസ്ഥാനത്തില്‍ ജോലി
മള്‍ട്ടി ടാസ്‌ക് സ്റ്റാഫ്, സോഷ്യല്‍ വര്‍ക്കര്‍: അഭിമുഖം നടത്തുന്നു
ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പ് ആറാട്ടുപുഴയില്‍ കിടപ്പുരോഗികളായ വയോജനങ്ങളെ സംരക്ഷിക്കുന്നതിനായി ആരംഭിക്കുന്ന വയോജന സംരക്ഷണ കേന്ദ്രത്തിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു.താല്പര്യം ഉള്ളവർ പോസ്റ്റ് പൂർണ്ണമായും വായിച്ചു മനസിലാക്കിയ ശേഷം ഇന്റർവ്യൂ വഴി ജോലി നേടുക.
ജോലി വിവരങ്ങൾ?
മള്‍ട്ടി ടാസ്‌ക് സ്റ്റാഫ്, സോഷ്യല്‍ വര്‍ക്കര്‍, ജില്ല സാമൂഹ്യ നീതി ഓഫീസില്‍ ഫെബ്രുവരി ഏഴിനാണ് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നത് രണ്ടും സമയങ്ങളിൽ ആയാണ് ഇന്റർവ്യൂ നടക്കുന്നത് താല്പര്യം ഉള്ളവർ ബന്ധപ്പെട്ട രേഖകള്‍ സഹിതം നേരിട്ട് എത്തണം.
മള്‍ട്ടി ടാസ്‌ക് സ്റ്റാഫ്
അഭിമുഖം: രാവിലെ10 മണി.
യോഗ്യത: എട്ടാം ക്ലാസ്, ക്ഷേമ സ്ഥാപനങ്ങളില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം, കിടപ്പ് രോഗികളെ പരിപാലിക്കാന്‍ സന്നദ്ധത.
സോഷ്യല്‍ വര്‍ക്കര്‍: അഭിമുഖം
ഉച്ചയ്ക്ക് 12 മണി.
യോഗ്യത: സോഷ്യല്‍ വര്‍ക്കില്‍ മാസ്റ്റര്‍ ബിരുദം, വയോജന മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചം, കൗണ്‍സിലിംഗ് സേവന പരിചയം.
വിവരങ്ങള്‍ക്ക് കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപെടുക : 0477 2253870