ആയുര്‍വേദ/ഹോമിയോ സ്ഥാപനങ്ങളിൽ താത്കാലിക നിയമനം നടത്തുന്നു
ജില്ലയിലെ ആയുര്‍വേദ/ഹോമിയോ സ്ഥാപനങ്ങളിലെ ഒപ്റ്റോമെട്രിസ്റ്റ്, യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍, മള്‍ട്ടിപര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികളിലെ ഒഴിവുകളിലേക്ക് താത്ക്കാലിക നിയമനം നടത്തും. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയിരിക്കുന്ന ജോലി വിവരങ്ങൾ വായിച്ച് മനസ്സിലാക്കിയശേഷം അപേക്ഷിക്കുക
ഒപ്റ്റോമെട്രിസ്റ്റ്
യോഗ്യത: ഒപ്റ്റോമെട്രിസ്റ്റ് -ബി എസ്സി ഒപ്റ്റോമെട്രി/ രണ്ട് വര്‍ഷത്തെ ഡിപ്ലോമ,
യോഗ ഡെമോണ്‍സ്‌ട്രേറ്റര്‍
അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബി എന്‍ വൈ എസ്/എം എസ് സി (യോഗ)/ എംഫില്‍ (യോഗ)/ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗയില്‍ പി ജി ഡിപ്ലോമ/അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നുള്ള കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്/വൈ സി ബി സര്‍ട്ടിഫിക്കറ്റ് - എല്ലാത്തിനും സ്‌കില്‍ ടെസ്റ്റ് നിര്‍ബന്ധമാണ്.
മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ -(എം പി എച്ച് ഡബ്ല്യൂ)
അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ബി എസ് സി നഴ്സിംഗ് / കേരള നഴ്‌സിങ് ആന്‍ഡ് മിഡ്വൈഫ് കൗണ്‍സില്‍ രജിസ്‌ട്രേഷനോടൂകൂടിയ അംഗീകൃത നഴ്സിംഗ് സ്‌കൂളില്‍ നിന്നുള്ള ജി എന്‍ എം നഴ്‌സിങ്.
അപേക്ഷയോടൊപ്പം പ്രായം, യോഗ്യത, ഇതര രേഖകള്‍ എന്നിവ തെളിയിക്കുന്നതിന് സര്‍ട്ടിഫിക്കറ്റുകളുടെ സ്വയംസാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സമര്‍പ്പിക്കണം. പ്രായപരിധി 2024 ഫെബ്രുവരി 20 പ്രകാരം 40 വയസ് കവിയരുത്. അപേക്ഷകള്‍ ഫെബ്രുവരി 28 വൈകിട്ട് അഞ്ചിനകം ജില്ലാ പ്രോഗ്രാം മാനേജര്‍ ഓഫീസ്, നാഷണല്‍ ആയുഷ് മിഷന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ്, ഇന്ത്യന്‍ സിസ്റ്റംസ് ഓഫ് മെഡിസിന്‍, ആശ്രാമം പിഒ, കൊല്ലം, 691002. വിലാസത്തില്‍ സമര്‍പ്പിക്കണം. അപേക്ഷാ ഫോമിനും വിവരങ്ങള്‍ക്കും www.nam.kerala.gov.in
ഫോണ്‍ -8848002961.