മെഡിക്കല്‍ കോളജില്‍ താത്കാലിക നിയമനം വഴി ജോലി നേടാൻ അവസരം
പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തിയറ്റര്‍ അസിസ്റ്റന്റ് (അനാട്ടമി വിഭാഗം)തസ്തിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു താല്പര്യം ഉള്ളവർ
ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസിലാക്കിയ ശേഷം നേരിട്ട് ജോലി നേടാം.
യോഗ്യത : ഏഴാം ക്ലാസ് പാസ് അല്ലെങ്കില്‍ തത്തുല്യം, അംഗീകൃത മെഡിക്കല്‍ കോളേജുകള്‍/സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ അനാട്ടമി ഡിപ്പാര്‍ട്ട്മെന്റില്‍ മൃതദേഹങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ മൂന്ന് വര്‍ഷത്തെ പരിചയം. പ്രായപരിധി 18-35. ഫെബ്രുവരി 29 രാവിലെ 11ന് പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍- 0474 2572574.
മറ്റു ജോലി ഒഴിവുകളും
എഡ്യൂക്കേറ്റർ ഒഴിവ്
സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവ്വീസ് അക്കാഡമിയിൽ ഒഴിവുള്ള എഡ്യൂക്കേറ്റർ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി മാർച്ച് 31നു വൈകിട്ട് അഞ്ചു മണി. കരാർ അടിസ്ഥാനത്തിലുള്ള വിശദവിവരങ്ങൾക്ക് https://kscsa.org.
🛑 കൊല്ലം : ജില്ലാഎംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലയബിലിറ്റി സെന്ററില്‍ സ്വകാര്യസ്ഥാപനങ്ങളിലെ വിവിധഒഴിവുകളിലേക്ക് അഭിമുഖം നടത്തും. എസ് എസ് എല്‍ സി, പ്ലസ്ടു അല്ലെങ്കില്‍ ഉയര്‍ന്ന യോഗ്യതയുള്ള 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് മൂന്ന് ബയോഡാറ്റയുമായി ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ മാര്‍ച്ച് 29 ന് രാവിലെ 10.30 ന് രജിസ്റ്റര്‍ ചെയ്ത് പങ്കെടുക്കാം. നൈപുണ്യ പരിശീലനവും, വിവിധ അഭിമുഖങ്ങള്‍ നേരിടുന്നതിനുള്ള പരിശീലനവും കരിയര്‍ കൗണ്‍സിലിങ് ക്ലാസ്സുകളും നടത്തും. ഫോണ്‍ - 7012212473, 8281359930.