survey jobs kerala 2024
കേരളത്തിൽ വിവിധ ജില്ലകളിലായി അവസരങ്ങൾ: കോഴിക്കോട് ജില്ലാ പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങളുടെ സമഗ്ര വികസനത്തിനുവേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിക്കുന്ന മൈക്രോ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിനുള്ള വിവര ശേഖരണത്തിനായി എന്യുമറേറ്റർമാരെ നിയമിക്കുന്നതിനായി ജനുവരി ആറിന് രാവിലെ 10 മണിക്ക് പേരാമ്പ്ര ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ വാക്ക് ഇൻ- ഇന്റർവ്യു നടത്തുന്നു.
പ്ലസ് ടു വിദ്യാഭ്യാസ യോഗ്യത മൊബൈൽ ആപ്പ് വഴി വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സാങ്കേതിക കഴിവുള്ളവരും കോഴിക്കോട് ജില്ലയിലെ പട്ടികവർഗ്ഗ കോളനികൾ സന്ദർശിച്ച് വിവര ശേഖരണം നടത്തുന്നതിന് കഴിവും താത്പര്യവുമുള്ളവരായ യുവതി യുവാക്കൾക്ക് ഇൻർവ്യുവിൽ പങ്കെടുക്കാവുന്നതാണ്.
അപേക്ഷകർക്ക് സ്വന്തമായി സ്‌മാർട് ഫോൺ ഉണ്ടായിരിക്കേണ്ടതാണ്. പട്ടികവർഗ്ഗക്കാരായ ഉദ്യോഗാർത്ഥികൾക്ക് മുൻഗണന നൽകുന്നതാണ്.
ഇന്റർവ്യൂ സമയത്ത് ജോലി അന്വേഷകർ പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, +2, സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയതിന്റെ പകർപ്പ്, അധിക യോഗ്യതയുണ്ടെങ്കിൽ ബന്ധപ്പെട്ട സർട്ടിഫിക്കറ്റിന്റെ അസൽ പകർപ്പ്,
ആധാർ കാർഡിന്റെ പകർപ്പും, പട്ടികവർഗ്ഗവിഭാഗത്തിൽ പ്പെട്ടവരാണെങ്കിൽ അസൽ ജാതി സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ നമ്പർ - 04952376364
എന്യൂമറേറ്റര്‍ താത്കാലിക നിയമനം
എറണാകുളം ജില്ലയിലെ പട്ടികവര്‍ഗ്ഗ ഊരുകളുടെയും വ്യക്തികളുടെയും സമഗ്രവികസനം ലക്ഷ്യമാക്കി പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മൈക്രോപ്ലാന്‍ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നതിന്റെ പ്രാഥമിക ഘട്ടമായ ഫില്‍ഡ്തല വിവരശേഖരണത്തിനുളള എന്യൂമറേറ്റര്‍മാരെ താത്കാലികാടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്നതിന് പ്ലസ് ടു അല്ലെങ്കില്‍ അതിന് മുകളില്‍ യോഗ്യതയും സാങ്കേതിക കഴിവും ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തുന്ന ഇ-സര്‍വ്വേയില്‍ പട്ടികവര്‍ഗ്ഗ കുടുംബങ്ങളുടെ ഭൂമിശാസ്ത്ര ലൊക്കേഷന്‍സ് രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഉപയോഗപ്പെടുത്തുന്നതിനാല്‍ എന്യൂമറേറ്ററായി തിരഞ്ഞെടുക്കുന്നവര്‍ക്ക് ആന്‍ഡ്രോയിഡ് ഫോണ്‍ ഉപയോഗിക്കുന്നതിനുള്ള പ്രാവീണ്യം ഉണ്ടായിരിക്കണം.
തിരഞ്ഞെടുത്ത എന്യൂമറേറ്റര്‍ക്ക് വിവര ശേഖരണം നടത്തുന്നതിനായ് വീട് ഒന്നിന് 80 രൂപ നിരക്കില്‍ വേതനം അനുവദിക്കുന്നതായിരിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷകൾ, വയസ്സും, ജാതിയും, വിദ്യാഭ്യാസ യോഗ്യത മുന്‍ പരിചയവും മറ്റും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 10 നകം മുവാറ്റുപുഴ ട്രൈബല്‍ ഡവലപ്പ്‌മെന്റ് ഓഫീസ്.
ആലുവ, ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ തന്നെ അപേക്ഷ സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് 0485-2970337, 9496070337
ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാം.