ലേഡീസ് ഹോസ്റ്റലിൽ ഹൗസ് കീപ്പർ, കുക്ക് ജോലി ഒഴിവുകൾ, Lady's hostel job vacancy 2024
മുട്ടത്തറ സിമറ്റ് കോളജ് ഓഫ് നഴ്സിങ്ങിലെ ലേഡീസ് ഹോസ്റ്റലിൽ ഹൗസ് കീപ്പർ, കുക്ക് തസ്തികകളിൽ ദിവസവേതന വ്യവസ്ഥയിൽ ജോലി ചെയ്യാൻ സന്നദ്ധരായവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. താല്പര്യമുള്ളവർ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയശേഷം അപേക്ഷിക്കുക. പരമാവധി ഷെയർ ചെയ്യുക.
ഹൗസ് കീപ്പർ : ഈ തസ്തികയിൽ പ്ലസ്ടുവും അതിനു മുകളിലും വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പരിജയം : മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം.
ജോലി കുക്ക് : ഈ തസ്തികയിൽ എട്ടാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
പരിജയം : മൂന്ന് വർഷത്തെ പ്രവർത്തിപരിചയം അഭികാമ്യം. 24 മണിക്കൂർ ഡ്യൂട്ടിയും അടുത്ത ദിവസം അവധിയും എന്ന വ്യവസ്ഥയിലായിരിക്കും നിയമനം.
മുട്ടത്തറ സിമറ്റ് കോളജ് ഓഫ് നഴ്സിങ്ങിലെ ലേഡീസ് ഹോസ്റ്റലിൽ വന്നിട്ടുള്ള ഒഴിവുകളിലേക്ക് സ്ത്രീകൾക്കാണ് ജോലി അവസരം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി രണ്ടിന് വൈകിട്ട് അഞ്ചു മണി.
പ്രായപരിധി :ഒബിസി വിഭാഗത്തിന് മൂന്ന് വർഷത്തേയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിന് അഞ്ച് വർഷത്തേയും ഇളവ് ലഭിക്കുന്നതാണ്. അപേക്ഷയോടൊപ്പം പ്രായം, പ്രവർത്തിപരിചയം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ ഹാജരാക്കണം.
മറ്റു ജോലി കഴിവുകളും
ഗ്രാഫിക് ഡിസൈനർ
റവന്യു വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.
പ്രതിമാസം 20065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം. സമാന മേഖലയിൽ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം വേണം.
ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ ഫെബ്രുവരി 5 നകം സമർപ്പിക്കണം. ഇ-മെയിൽ: ildm.revenue@gmail.com. വെബ്‌സൈറ്റ്: https://ift.tt/AuZRzwD
ഫോൺ: 0471-2365559, 9447302431