അറ്റന്‍ഡര്‍ ആവാം സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ ജോലി
സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ വാക്ക്-ഇന്‍ ഇന്റര്‍വ്യൂ വഴി ജോലി
ആലപ്പുഴ: ജില്ലയിലെ സര്‍ക്കാര്‍ ഹോമിയോ സ്ഥാപനങ്ങളില്‍ അറ്റന്‍ഡര്‍, ഡിസ്പെന്‍സര്‍, നഴ്‌സിംഗ് അസിസ്റ്റന്റ് തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യൂ സംഘടിപ്പിക്കും.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകിയ ജോലി വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയ ശേഷം ഇന്റർവ്യൂ വഴി ജോലി നേടുക.
യോഗ്യത വിവരങ്ങൾ?
എസ്.എസ്.എല്‍.സി. അല്ലെങ്കില്‍ തത്തുല്യം.
സര്‍ക്കാര്‍ ഹോമിയോ ആശുപത്രി, ഡിസ്‌പെന്‍സറി, എ ക്ലാസ് രജിസ്റ്റേര്‍ഡ് ഹോമിയോ മെഡിക്കല്‍ പ്രാക്ടീഷണര്‍ നടത്തുന്ന സ്വകാര്യ ഹോമിയോ ആശുപത്രി, എന്നിവിടങ്ങളില്‍ നിന്ന് മൂന്ന് വര്‍ഷത്തെ (ഹോമിയോ മരുന്നുകള്‍ കൈകാര്യം, വിതരണം ചെയ്തുള്ള) പ്രവൃത്തി പരിചയ സാക്ഷിപത്രം (ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ലേബര്‍ ഓഫീസര്‍) സാക്ഷ്യപ്പെടുത്തിയത്.
പ്രായപരിധി: 18-50 വയസ്സ്. താല്പര്യമുള്ളവര്‍ ഫെബ്രുവരി 16 രാവിലെ 10.30-ന് അസ്സല്‍ രേഖകളുമായി ആലപ്പുഴ ഇരുമ്പ് പാലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന ജില്ലാ മെഡിക്കല്‍ ഓഫീസില്‍ എത്തുക.
വിവരങ്ങള്‍ക്ക്: 0477 2262609