Kerala water authority job recruitment 2024
ദിവസ വേതനത്തിൽ, വൊളന്റിയര്‍മാരെ നിയമിക്കുന്നു
കെ ആര്‍ ഡബ്ല്യൂ എസ് എ (കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി) മലപ്പുറം മേഖല ഓഫീസിന് കീഴില്‍ തൃശൂര്‍ ജില്ലയിലെ പൊയ്യ, നടത്തറ എന്നീ ഗ്രാമ പഞ്ചായത്തുക്കളില്‍ നടപ്പാക്കുന്ന ജലജീവന്‍ പദ്ധതിക്കായി വൊളന്റിയര്‍മാരെ നിയമിക്കുന്നു. താല്പര്യം ഉള്ള ഉദ്യോഗാർഥികൾ ചുവടെ നൽകിയ പോസ്റ്റ് പൂർണ്ണമായും വായിക്കുക, പരമാവധി ഷെയർ കൂടെ ചെയ്യുക.
755 രൂപ നിരക്കില്‍ ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം.
ഡിപ്ലോമ ഇന്‍ സിവില്‍ എന്‍ജിനീയറിങാണ് അടിസ്ഥാനയോഗ്യത.
പ്രവര്‍ത്തി പരിചയം ഉള്ളവര്‍ക്കും അതത് ഗ്രാമപഞ്ചായത്തുകള്‍ സ്ഥിരതാമസമാക്കിയവര്‍ക്കും മുന്‍ഗണന.
ജനുവരി 15ന് രാവിലെ 11ന് നടത്തറ, ഉച്ചയ്ക്ക് 2.30ന് പൊയ്യ ഗ്രാമപഞ്ചായത്തുകളില്‍ അഭിമുഖം നടത്തും. ഉദ്യോഗാര്‍ഥികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളുടെ അസല്‍ സഹിതം പങ്കെടുക്കണം.
ഫോണ്‍: 0483 2738566, 8281112278.