കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ (കെ.എസ്.ബി.സി.ഡി.സി.) ജില്ലാ കാര്യാലയത്തില്‍നിന്ന് 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് മതന്യൂനപക്ഷ വിഭാഗം വ്യക്തികള്‍ക്കും കുടുംബശ്രീ സി.ഡി.എസുകള്‍ മുഖേന നടപ്പാക്കുന്ന മൈക്രോ ക്രെഡിറ്റ് വായ്പ പദ്ധതിയിലേക്ക് കുടുംബശ്രീ സി.ഡി.എസുകള്‍ക്കും അപേക്ഷിക്കാം.
പലിശ നിരക്ക് 6%- 8% വരെ
സ്വയം തൊഴില്‍ വായ്പക്ക് വ്യക്തികള്‍കൾക്ക് ജാമ്യവ്യവസ്ഥകള്‍ ബാധകമാണ്;
പ്രായപരിധി 18 നും 55 നും മധ്യേ. കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് നല്‍കുന്ന മൈക്രോ ക്രെഡിറ്റ് വായ്പക്ക് പലിശനിരക്ക് മൂന്ന് മുതല്‍ നാല് ശതമാനം വരെയാണ്.
പാലക്കാട്, ചിറ്റൂര്‍, മണ്ണാര്‍ക്കാട്, അട്ടപ്പാടി താലൂക്കുകളില്‍ ഉള്‍പ്പെട്ട മതന്യൂനപക്ഷ വിഭാഗം വ്യക്തികള്‍, കുടുംബശ്രീ സി.ഡി.എസുകള്‍ എന്നിവര്‍ക്കാണ് അര്‍ഹത.
കൂടുതല്‍ വിവരങ്ങള്‍ക്ക് ജനുവരി 10 നകം പാലക്കാട് നഗരത്തില്‍ വെസ്റ്റ് ഫോര്‍ട്ട് റോഡില്‍ യാക്കര റെയില്‍വേ ഗേറ്റിന് സമീപം കെ.ടി.വി. ടവേഴ്‌സിലുള്ള കെ.എസ്.ബി.സി.ഡി.സി. ജില്ലാ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് അസി. മാനേജര്‍ അറിയിച്ചു.
ഫോണ്‍: 0491 2505367.