മൃഗസംരക്ഷണ വകുപ്പിൽ വാക്-ഇൻ-ഇന്റർവ്യൂ വഴി ജോലി നേടാൻ അവസരം| KERALA STATE ANIMAL HUSBANDRY DEPARTMENT
കേരള മൃഗസംരക്ഷണ വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലി നേടാൻ ഇതാ അവസരം വന്നിരിക്കുന്നു. ജില്ലയിൽ നടപ്പിലാക്കിവരുന്ന രണ്ട് മൊബൈൽ വെറ്ററിനറി യൂണിറ്റുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്,തൂണേരി, കൊടുവള്ളി ബ്ലോക്കുകളിലാണ് നിയമനം.ജോലിക്ക് താല്പര്യം ഉള്ള ജോലി അന്വേഷകർ ചുവടെ കൊടുത്ത പോസ്റ്റ് പൂർണ്ണമായും വായിക്കുക, ഇന്റർവ്യൂ അറ്റന്റ് ചെയ്തു ജോലി നേടുക.
കേരള മൃഗസംരക്ഷണ വകുപ്പിൽ വന്നിട്ടുള്ള ജോലി ഒഴിവുകൾ
🔹പാരാവൈറ്റ്,
🔹ഡ്രൈവർ കം അറ്റെൻഡന്റ്
എന്നീ തസ്തികകളിൽ വാക്-ഇൻ-ഇന്റർവ്യൂ വഴി നിയമനം നടത്തുന്നു
പാരാവെറ്റ് ജോലി
ഈ തസ്തികയിലേക്ക് ഇന്റർവ്യൂ ഡിസംബർ അഞ്ചിന് രാവിലെ 10.30 മുതൽ നടത്തുന്നു
ഡ്രൈവർ കം അറ്റെൻഡന്റ്
ഈ തസ്തികയിലേക്ക് ഇന്റർവ്യൂ ഡിസംബർ അഞ്ചിന് രാവിലെ 11.30 മുതലും നടത്തുന്നതാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന രേഖകളുമായി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് തന്നെ ഹാജരാവേണ്ടതാണ്.
ജില്ലാ : കോഴിക്കോട്
മറ്റു നിരവധി ജോലി ഒഴിവുകളും
📓 ഗസ്റ്റ് ലക്ചര്‍മാരെ നിയമിക്കുന്നു
കേരള സര്‍ക്കാര്‍ സ്ഥാപനമായ തോട്ടടയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജിയില്‍ ഏതാനും വിഷയത്തില്‍ ഗസ്റ്റ് ലക്ചര്‍മാരുടെ ഒഴിവുണ്ട്. ഇന്‍ട്രൊഡക്ഷന്‍ ടു ഐ.ടി. സിസ്റ്റം എന്ന വിഷയത്തില്‍ ബിടെക് ഇന്‍ ഐ.ടി അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യൂ ഡിസംബര്‍ 5 ന് രാവിലെ 11 ന് നടക്കും.
ഫണ്ടമെന്റല്‍സ് ഓഫ് ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് എന്ന വിഷയത്തില്‍ ബി.ടെക് ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഇന്റര്‍വ്യൂ ഡിസംബര്‍ 5 ന് രാവിലെ 11 ന് നടക്കും.
എഞ്ചിനീയറിങ് മെക്കാനിക്‌സ് എന്ന വിഷയത്തില്‍ ബിടെക്ക് ഇന്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ് യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഡിസംബര്‍ 5 ന് വൈകീട്ട് 3 ന് ഇന്റര്‍വ്യൂ നടക്കും.
അപ്ലൈഡ് ഫിസിക്‌സ് എന്ന വിഷയത്തില്‍ അപേക്ഷിക്കുന്നവര്‍ക്ക് ഫിസിക്‌സില്‍ ബിരുദാനന്തര ബിരുദവും, ബി.എഡ്, പ്രവര്‍ത്തിപരിചയവും ഉണ്ടായിരിക്കണം. ഇന്റര്‍വ്യൂ ഡിസംബര്‍ 5 വൈകീട്ട് 3 ന് നടക്കും.
ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും പ്രവര്‍ത്തിപരിചയവും തെളിയിക്കുന്നതിന് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും ബയോഡാറ്റയും സഹിതം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വെബ്‌സൈറ്റ് - www.iihtkannur.ac.in
ഫോണ്‍: 0497 2835390.
സർക്കാർ സ്ഥാപനത്തിൽ കുക്ക് ജോലി ഒഴിവ്
തിരുവനന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ കുക്ക് തസ്തികയിൽ എൽസി മുൻഗണന വിഭാഗത്തിലും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണന വിഭാഗത്തിലുമായി രണ്ട് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യത – എട്ടാം ക്ലാസ് വിജയം, പാചകത്തിൽ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. സ്ത്രീ ഉദ്യോഗാർഥികൾ മാത്രം അപേക്ഷിച്ചാൽ മതി.
ശ്രീചിത്ര ഹോമിലെ അന്തേവാസികൾ / മുൻ അന്തേവാസികളായിരിക്കണം. ഇവരുടെ അഭാവത്തിൽ സാധാരണ ഉദ്യോഗാർഥികളെയും പരിഗണിക്കും. പ്രായപരിധി 01/01/2021ന് 18നും 41നും മധ്യേ (നിയമാനുസൃത വയസിളവ് ബാധകം).
ശമ്പളം: 16500 – 35700
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഡിസംബർ 16നു മുൻപായി പേര് രജിസ്റ്റർ ചെയ്യണം.
സംവരണ ഒഴിവുകളിൽ മതിയായ ഉദ്യോഗാർഥികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഓപ്പൺ വിഭാഗത്തിൽ ഉള്ള ഉദ്യോഗാർഥികളെ പരിഗണിക്കും