ഫിഷറീസ് വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം | സുഭിക്ഷ കേരളം ജനകീയ പദ്ധതിയിൽ ജോലി-kerala jobs 2023 - JobWalk.in

Post Top Ad

Wednesday, December 6, 2023

ഫിഷറീസ് വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം | സുഭിക്ഷ കേരളം ജനകീയ പദ്ധതിയിൽ ജോലി-kerala jobs 2023

ഫിഷറീസ് വകുപ്പിന് കീഴിൽ ജോലി നേടാൻ അവസരം 


സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് കോർഡിനേറ്റർ തസ്‌തികയിൽ ഒഴിവുണ്ട് |മത്സ്യ കർഷക വികസന ഏജൻസി നടപ്പാക്കുന്ന പദ്ധതി വഴിയാണ് ജോലി അവസരം, താൽപ്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക. ഷെയർ കൂടി ചെയ്യുക.

യോഗ്യത വിവരങ്ങൾ?

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എഫ്.എസ്.സി ബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നുള്ള അക്വാകൾച്ചറിലുളള ബിരുദാനന്തരബിരുദം, അംഗീകൃത സർവകലാശാലയിൽ നിന്നും ഫിഷറീസ് വിഷയത്തിലോ, ജന്തുശാസ്ത്രത്തിലോ ബിരുദാനന്തര ബിരുദവും സർക്കാർ തലത്തിലുളള അക്വാകൾച്ചർ മേഖലയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം എന്നതാണ് യോഗ്യത.

പ്രതിമാസം വേതനം 30,000 രൂപ. പ്രായപരിധി 56 വയസ്.

വെള്ളക്കടലാസിൽ തയ്യാറാക്കിയ അപേക്ഷ നേരിട്ടോ, തപാൽ മുഖേനയോ, ഇമെയിൽ വഴിയോ നൽകാവുന്നതാണ്.

അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസയോഗ്യത, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഹാജരാക്കണം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾ ജില്ലയിൽ എവിടെയും സേവനം അനുഷ്ഠിക്കാൻ ബാധ്യസ്ഥരായിരിക്കും. ഡിസംബർ 20 ന് വൈകുന്നേരം 5 മണി വരെ അപേക്ഷകൾ അയക്കാം.

വിലാസം ഇടുക്കി ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ട‌റുടെ കാര്യാലയം, പൈനാവ്, ഇടുക്കി

ഫോൺ നമ്പർ - 04862233226
ഇമെയിൽ - adidkfisheries@gmail.com