താലൂക്ക് ആശുപത്രിയിൽ ദിവസ ശമ്പളത്തിൽ നിയമനം, Kerala government hospital temporary jobs2023-20024 - JobWalk.in

Post Top Ad

Monday, December 18, 2023

താലൂക്ക് ആശുപത്രിയിൽ ദിവസ ശമ്പളത്തിൽ നിയമനം, Kerala government hospital temporary jobs2023-20024

Kerala government hospital temporary jobs 2023, daily daily wages salary jobs


താലൂക്ക് ആശുപത്രിയിൽ ദിവസ ശമ്പളത്തിൽ നിയമനം, Kerala government hospital temporary jobs2023-20024

ജില്ലാ താലൂക്ക് ആശുപത്രിയിൽ വന്നിട്ടുള്ള താൽക്കാലിക അടിസ്ഥാനത്തിലുള്ള നിരവധി ജോലി ഒഴിവുകളാണ് ചുവടെ കൊടുക്കുന്നത് താല്പര്യമുള്ള ജോലി അന്വേഷികൾ ചുവടെ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകൾ പൂർണമായും വായിക്കുക ഇന്റർവ്യൂ വഴി നേരിട്ട് തന്നെ ജോലി നേടാൻ ശ്രമിക്കുക.പരമാവധി ഷെയർ കൂടെ ചെയ്യുക

വണ്ടൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, ഫാർമസിസ്റ്റ്, ലാബ് ടെക്‌നീഷ്യൻ താൽക്കാലിക തസ്‌തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത വിവരങ്ങൾ

ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്

ഗവ. അംഗീകൃത എ.എൻ.എം കോഴ്സ്, കേരള നഴ്സസ് ആൻഡ് മിഡ്‌വൈഫസ് കൗൺസിന്റെ രജിസ്ട്രേഷൻ എന്നിവയാണ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസിന്റെ യോഗ്യത.

ഫാർമസിസ്റ്റ്

ഗവ. അംഗീകൃത ഫാർമസി ഡിപ്ലോമ, കേരള ‌സ്റ്റേറ്റ് ഫാർമസി കൗൺസിലിന്റെ പുതുക്കിയ രജിസ്ട്രേഷൻ എന്നിവയാണ് ഫാർമസിസ്റ്റ് തസ്ത‌ികയുടെ യോഗ്യത.

ലാബ് ടെക്ന‌ീഷ്യൻ

ഗവ. അംഗീകൃത ബി.എസ്.സി എം.എൽ.ടി/ ഡി.എം.എൽ.ടി കോഴ്‌സ്, കേരള പാരാമെഡിക്കൽ കൗൺസിലിന്റെ രജിസ്ട്രേഷൻ എന്നിവയാണ് ലാബ് ടെക്ന‌ീഷ്യൻ തസ്‌തികയുടെ യോഗ്യത.


മൂന്ന് തസ്തികകളിലേക്കും പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന നൽകുന്നതായിരിക്കും 

 ഇന്റർവ്യൂ വിവരങ്ങൾ

🔹ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ്
തസ്തികയുടെ അഭിമുഖം ഡിസംബർ 23ന് രാവിലെ 11 മണിക്കും

🔹ഫാർമസിസ്റ്റ് തസ്തികയുടേത് രാവിലെ 11.30നും നടക്കും

🔹ലാബ് ടെക്‌നീഷ്യൻ
തസ്‌തികയുടേത് ഉച്ചക്ക് 12.30നും മലപ്പുറം വണ്ടൂർ ഗവ.താലൂക്ക് ആശുപത്രി മെഡിക്കൽ ഓഫീസറുടെ ഓഫീസിൽ നടക്കും.

യോഗ്യരായ ഉദ്യോഗാർഥികൾ നിശ്ചയിച്ച സമയത്തിന് അരമണിക്കൂർ മുമ്പ് ഇന്റർവ്യൂനു നേരിട്ട് എത്തിച്ചേരണം